+ -

عَنْ عَائِشَةَ أُمِّ المُؤْمِنينَ رَضِيَ اللهُ عَنْهَا قَالَتْ:
كَانَ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ إِذَا دَخَلَ الْعَشْرُ أَحْيَا اللَّيْلَ، وَأَيْقَظَ أَهْلَهُ، وَجَدَّ وَشَدَّ الْمِئْزَرَ.

[صحيح] - [متفق عليه] - [صحيح مسلم: 1174]
المزيــد ...

മുഅ്മീനീങ്ങളുടെ മാതാവ്, ആഇശ -رَضِيَ اللَّهُ عَنْهَا- നിവേദനം:
"നബി -ﷺ- (റമദാനിലെ അവസാനത്തെ) പത്ത് പ്രവേശിച്ചാൽ രാത്രികൾ സജീവമാക്കുകയും, തൻ്റെ കുടുംബത്തെ ഉറക്കത്തിൽ നിന്ന് എഴുന്നേൽപ്പിക്കുകയും, ശക്തമായി പരിശ്രമിക്കുകയും, മുണ്ട് മുറുക്കിയുടുക്കുകയും ചെയ്യുമായിരുന്നു."

[സ്വഹീഹ്] - [ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്] - [صحيح مسلم - 1174]

വിശദീകരണം

നബി -ﷺ- റമദാനിലെ അവസാനത്തെ പത്ത് പ്രവേശിച്ചാൽ വ്യത്യസ്തങ്ങളായ ആരാധനാകർമ്മങ്ങൾ കൊണ്ട് തൻ്റെ രാത്രികൾ ജീവിപ്പിക്കുകയും, നിസ്കാരത്തിന് വേണ്ടി തൻ്റെ കുടുംബത്തെ ഉറക്കത്തിൽ നിന്ന് എഴുന്നേൽപ്പിക്കുകയും, ആരാധനാകർമ്മങ്ങളിൽ പൊതുവെയുള്ളതിനേക്കാൾ ശക്തമായി പരിശ്രമിക്കുകയും, അതിനായി ഒഴിഞ്ഞിരിക്കുകയും തൻ്റെ പത്നിമാരിൽ നിന്ന് വിട്ടുനിൽക്കുകയും ചെയ്യുമായിരുന്നു.

ഹദീഥിൻ്റെ പാഠങ്ങളിൽ നിന്ന്

  1. ശ്രേഷ്ഠമായ സമയങ്ങൾ സൽകർമ്മങ്ങൾ കൊണ്ട് പ്രയോജനപ്പെടുത്താനുള്ള പ്രോത്സാഹനം.
  2. നവവി (رحمه الله) പറയുന്നു: "റമദാനിലെ അവസാനത്തെ പത്തിൽ ഇബാദത്തുകൾ അധികരിപ്പിക്കുന്നത് പുണ്യകരമാണ് എന്ന് ഈ ഹദീഥ് പഠിപ്പിക്കുന്നു. അതിലെ രാത്രികൾ ഇബാദത്തുകൾ കൊണ്ട് സജീവമാക്കുന്നതും അതു പോലെത്തന്നെയാണ്."
  3. തൻ്റെ കുടുംബത്തോട് ഇബാദത്തുകൾ നിർവ്വഹിക്കാൻ കൽപ്പിക്കുന്നതിൽ ശ്രദ്ധ വെക്കുകയും അവരുടെ കാര്യത്തിൽ ക്ഷമയോടെ നിലകൊള്ളുകയും ചെയ്യാൻ ഓരോരുത്തരും ശ്രദ്ധിക്കണം.
  4. നന്മകൾ പ്രവർത്തിക്കാൻ ഉറച്ച തീരുമാനവും ദൃഢനിശ്ചയവും ക്ഷമയും സഹനവും അനിവാര്യമാണ്.
  5. നവവി (رحمه الله) പറയുന്നു: "മുണ്ട് മുറുക്കിയുടുക്കുക എന്ന ഹദീഥിലെ പരാമർശത്തിൻ്റെ ഉദ്ദേശ്യം എന്താണെന്നതിൽ പണ്ഡിതന്മാർക്ക് വ്യത്യസ്ത വീക്ഷണങ്ങളുണ്ട്.
  6. ചിലർ പറഞ്ഞു: സാധാരണയിൽ നിന്ന് വ്യത്യസ്തമായി നബി (ﷺ) ഇബാദത്തുകൾ അധികരിപ്പിക്കാറുണ്ട് എന്നതാണ് അതിൻ്റെ ഉദ്ദേശ്യം. ഒരു കാര്യത്തിനായി ഒരുങ്ങിയിറങ്ങുകയും ഒഴിഞ്ഞിരിക്കുകയും ചെയ്യുന്നതിന് ഈ പ്രയോഗം പൊതുവെ ഉപയോഗിക്കാറുണ്ട്.
  7. മറ്റു ചിലർ പറഞ്ഞു: ഇബാദത്തുകൾക്ക് വേണ്ടി മാറിയിരിക്കുക എന്ന ഉദ്ദേശ്യത്തോടെ ഇണകളിൽ നിന്ന് വിട്ടുനിൽക്കാറുണ്ട് എന്നതാണ് മുണ്ട് മുറുക്കിയെടുക്കുക എന്നതിൻ്റെ ഉദ്ദേശ്യം.
പരിഭാഷ: ഇംഗ്ലീഷ് ഉർദു സ്‌പെയിൻ ഇന്തോനേഷ്യ ഉയ്ഗൂർ ബംഗാളി ഫ്രഞ്ച് തുർക്കി റഷ്യ ബോസ്‌നിയ സിംഹള ഇന്ത്യൻ ചൈനീസ് പേർഷ്യൻ വിയറ്റ്നാമീസ് തഗാലോഗ് കുർദിഷ് ഹൗസാ പോർച്ചുഗീസ് തെലുങ്ക്‌ സ്വാഹിലി തായ്ലാൻഡിയൻ ആസാമീസ് السويدية الأمهرية الهولندية الغوجاراتية الدرية الرومانية المجرية الموري Malagasy Kanadianina الأوكرانية الجورجية المقدونية الخميرية الماراثية
വിവർത്തനം പ്രദർശിപ്പിക്കുക
കൂടുതൽ