+ -

عَنْ جَرِيرٍ رضي الله عنه عَنِ النَّبِيِّ صَلَّى اللهُ عَلَيْهِ وَسَلَّمَ قَالَ:
«مَنْ يُحْرَمِ الرِّفْقَ يُحْرَمِ الْخَيْرَ».

[صحيح] - [رواه مسلم] - [صحيح مسلم: 2592]
المزيــد ...

ജരീർ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു:
"ആർക്കെങ്കിലും സൗമ്യത തടയപ്പെട്ടാൽ എല്ലാ നന്മകളും അവന് തടയപ്പെട്ടിരിക്കുന്നു."

[സ്വഹീഹ്] - [മുസ്ലിം ഉദ്ധരിച്ചത്] - [صحيح مسلم - 2592]

വിശദീകരണം

ആർക്കെങ്കിലും സൗമ്യത തടയപ്പെടുകയും, അവൻ്റെ ഐഹികവും പാരത്രികവുമായ വിഷയങ്ങളിലും അവൻ്റെ സ്വന്തം കാര്യങ്ങളിലും മറ്റുള്ളവരുമായുള്ള ബന്ധങ്ങളിലും സൗമ്യത പാലിക്കാനുള്ള തൗഫീഖ് (സൗഭാഗ്യം) ലഭിക്കാതെ പോവുകയും ചെയ്താൽ അവന് എല്ലാ നന്മയും തടയപ്പെട്ടിരിക്കുന്നു എന്ന് നബി -ﷺ- അറിയിക്കുന്നു.

ഹദീഥിൻ്റെ പാഠങ്ങളിൽ നിന്ന്

  1. സൗമ്യത പാലിക്കുന്നതിൻ്റെ ശ്രേഷ്ഠതയും അത് സ്വഭാവശീലമായി വളർത്തിയെടുക്കാനുള്ള പ്രേരണയും പ്രോത്സാഹനവും, പരുഷത പാലിക്കുന്നവർക്കുള്ള ആക്ഷേപവും.
  2. സൗമ്യതയിലൂടെയാണ് ഇഹപരലോകങ്ങളിലെ നന്മകൾ ഒത്തുചേരുകയും, അവയിൽ വിശാലത നൽകപ്പെടുകയും ചെയ്യുക. പരുഷത ഈ പറഞ്ഞതിന് നേർവിപരീതമായ ഫലമാണ് സൃഷ്ടിക്കുക.
  3. സൽസ്വഭാവത്തിൽ നിന്നും സൗഖ്യത്തിൽ നിന്നുമാണ് സൗമ്യത എന്ന സ്വഭാവം ഉടലെടുക്കുന്നത്. ദേഷ്യത്തിൽ നിന്നും കടുപ്പത്തിൽ നിന്നുമാണ് പരുഷത ഉടലെടുക്കുന്നത്. അതിനാലാണ് നബി -ﷺ- സൗമ്യതയെ പുകഴ്ത്തുകയും, അതിൽ അങ്ങേയറ്റം ഊന്നൽ നൽകുകയും ചെയ്തത്.
  4. സുഫ്‌യാനു ഥ്ഥൗരി (റഹി) പറയുന്നു: "എന്താണ് സൗമ്യത എന്ന് നിങ്ങൾക്ക് അറിയുമോ?! കാര്യങ്ങളെ അതിൻ്റെ സ്ഥാനത്ത് വെക്കലാണത്. കടുപ്പം വേണ്ടിടത്ത് കടുപ്പവും, മയം വേണ്ടിടത്ത് മയവും, ആയുധം വേണ്ടിടത്ത് ആയുധവും, ചാട്ട എടുക്കേണ്ടിടത്ത് അതെടുക്കലുമാണ് സൗമ്യത."
പരിഭാഷ: ഇംഗ്ലീഷ് ഉർദു സ്‌പെയിൻ ഇന്തോനേഷ്യ ബംഗാളി ഫ്രഞ്ച് തുർക്കി റഷ്യ ബോസ്‌നിയ സിംഹള ഇന്ത്യൻ ചൈനീസ് പേർഷ്യൻ വിയറ്റ്നാമീസ് തഗാലോഗ് കുർദിഷ് ഹൗസാ പോർച്ചുഗീസ് തെലുങ്ക്‌ സ്വാഹിലി തമിൾ തായ്ലാൻഡിയൻ പഷ്‌'തു ആസാമീസ് السويدية الأمهرية الهولندية الغوجاراتية Kargaria النيبالية الصربية الرومانية الموري Malagasy Kanadianina الجورجية
വിവർത്തനം പ്രദർശിപ്പിക്കുക
കൂടുതൽ