عَنْ جَابِرِ بْنِ عَبْدِ اللَّهِ رَضِيَ اللَّهُ عَنْهُما قَالَ:
كَانَ رَسُولُ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ فِي سَفَرٍ، فَرَأَى زِحَامًا وَرَجُلًا قَدْ ظُلِّلَ عَلَيْهِ، فَقَالَ: «مَا هَذَا؟»، فَقَالُوا: صَائِمٌ، فَقَالَ: «لَيْسَ مِنَ البِرِّ الصَّوْمُ فِي السَّفَرِ»، وَفِي لَفْظٍ لِمُسلِمٍ: «عَلَيْكُمْ بِرُخْصَةِ اللهِ الَّذِي رَخَّصَ لَكُمْ».
[صحيح] - [متفق عليه] - [صحيح البخاري: 1946]
المزيــد ...
ജാബിർ ഇബ്നു അബ്ദില്ല -رَضِيَ اللَّهُ عَنْهُمَا- നിവേദനം:
നബി (ﷺ) ഒരു യാത്രയിലായിരുന്നു. അപ്പോൾ അവിടുന്ന് ഒരു ആൾക്കൂട്ടത്തെ ശ്രദ്ധിക്കുകയും, അവരിൽ ഒരാൾക്ക് (വെയിൽ ഏൽക്കാതിരിക്കാൻ) തണൽ ഒരുക്കിയിരിക്കുന്നതും കണ്ടു. അവിടുന്ന് ചോദിച്ചു: "ഇത് എന്താണ്?" അപ്പോൾ അവർ പറഞ്ഞു: "അദ്ദേഹം നോമ്പുകാരനാണ്." അപ്പോൾ അവിടുന്ന് പറഞ്ഞു: "യാത്രയിൽ നോമ്പെടുക്കുന്നത് നന്മയിൽ (പുണ്യത്തിൽ) പെട്ടതല്ല." ഇമാം മുസ്‌ലിം നിവേദനം ചെയ്ത മറ്റൊരു റിപ്പോർട്ടിൽ ഇപ്രകാരം കൂടിയുണ്ട്: "നിങ്ങൾക്ക് വേണ്ടി അല്ലാഹു നൽകിയ ഇളവ് നിങ്ങൾ സ്വീകരിക്കുക."
[സ്വഹീഹ്] - [ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്] - [صحيح البخاري - 1946]
നബി (ﷺ) ഒരു യാത്രയിലായിരിക്കുമ്പോൾ, ജനങ്ങൾ ഒരിടത്ത് കൂട്ടംകൂടി നിൽക്കുന്നതും, സൂര്യന്റെ ചൂട് കാരണം ക്ഷീണവും ദാഹവും ബാധിച്ച ഒരാൾക്ക് അവർ തണലൊരുക്കി കൊടുക്കുന്നതും കണ്ടു. അവിടുന്ന് ചോദിച്ചു: "ഇയാൾക്ക് എന്തുപറ്റി?" അവർ പറഞ്ഞു: "അദ്ദേഹം നോമ്പുകാരനാണ്." അപ്പോൾ അവിടുന്ന് പറഞ്ഞു: "യാത്രയിൽ നോമ്പെടുക്കുന്നത് നന്മയിൽ (പുണ്യത്തിൽ) പെട്ടതല്ല. നിങ്ങൾക്ക് വേണ്ടി അല്ലാഹു നൽകിയ ഇളവ് നിങ്ങൾ സ്വീകരിക്കുക."