+ -

عَنْ جَابِرٍ رَضيَ اللهُ عنهُ عَنِ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ:
«مَنْ قَالَ: سُبْحَانَ اللهِ العَظِيمِ وَبِحَمْدِهِ، غُرِسَتْ لَهُ نَخْلَةٌ فِي الجَنَّةِ».

[صحيح] - [رواه الترمذي] - [سنن الترمذي: 3464]
المزيــد ...

ജാബിർ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു:
"ആരെങ്കിലും 'ഏറ്റവും മഹാനായ അല്ലാഹുവിനെ സ്തുതിക്കുന്നതോടൊപ്പം അവന്റെ പരിശുദ്ധിയെ ഞാൻ പ്രകീർത്തിക്കുന്നു' എന്ന് (അർഥം വരുന്ന ദിക്ർ) പറഞ്ഞാൽ അവനു വേണ്ടി സ്വർഗത്തിൽ അവനുവേണ്ടി ഒരു ഈന്തപ്പന നട്ടുപിടിപ്പിക്കുന്നതാണ്."

[സ്വഹീഹ്] - [തുർമുദി ഉദ്ധരിച്ചത്] - [سنن الترمذي - 3464]

വിശദീകരണം

ആരെങ്കിലും (سبحان الله) "അല്ലാഹുവിൻ്റെ പരിശുദ്ധിയെ ഞാൻ വാഴ്ത്തുന്നു", (العظيم) അസ്തിത്വത്തിലും വിശേഷണത്തിലും പ്രവർത്തനങ്ങളിലും മഹത്വമുടയവനായ, (وبحمده) - പൂർണ്ണതയുടെ വിശേഷണങ്ങൾ കൊണ്ട് - അവനെ സ്തുതിക്കുന്നതോടൊപ്പം" എന്ന ദിക്ർ പറഞ്ഞാൽ അയാള്‍ക്കുവേണ്ടി സ്വര്‍ഗത്തില്‍ ഒരു ഈന്തപ്പന നട്ടുപിടിപ്പിക്കപ്പെടുന്നതാണ്. ഓരോ തവണ പറയുമ്പോഴും ഇപ്രകാരം ഈന്തപ്പന നട്ടുപിടിക്കപ്പെടുന്നതാണ്.

ഹദീഥിൻ്റെ പാഠങ്ങളിൽ നിന്ന്

  1. അല്ലാഹുവിനെ സ്മരിക്കുന്നത് അധികരിപ്പിക്കാനുള്ള പ്രോത്സാഹനം. അല്ലാഹുവിന് ഹംദും തസ്ബീഹും ഒരുമിച്ചു പറയുക എന്നത് അതിൽ പെട്ടതാണ്.
  2. സ്വർഗം അതിവിശാലമാണ്. അതിൽ നട്ടുപിടിക്കപ്പെടുന്ന തൈകൾ തസ്ബീഹും ഹംദുമെല്ലാമാണ്. അല്ലാഹുവിൽ നിന്നുള്ള ഔദാര്യവും അനുഗ്രഹവുമാണത്.
  3. മറ്റു വൃക്ഷങ്ങളിൽ നിന്ന് ഈന്തപ്പന പ്രത്യേകമായി എടുത്തു പറയപ്പെട്ടത് അതിൻ്റെ പ്രയോജനങ്ങൾ ധാരാളമുണ്ട് എന്നതിനാലും, അതിൻ്റെ ഫലമായ ഈത്തപ്പഴത്തിൻ്റെ മേന്മ കാരണത്താലുമാണ്. ഒരു മുഅ്മിനിൻ്റെയും അവൻ്റെ വിശ്വാസത്തിൻ്റെയും ഉപമയായി അല്ലാഹു ഖുർആനിൽ ഈന്തപ്പനയെ എടുത്തു പറഞ്ഞതും അത്കൊണ്ടാണ്.
പരിഭാഷ: ഇംഗ്ലീഷ് ഉർദു സ്‌പെയിൻ ഇന്തോനേഷ്യ ബംഗാളി ഫ്രഞ്ച് തുർക്കി റഷ്യ ബോസ്‌നിയ സിംഹള ഇന്ത്യൻ ചൈനീസ് പേർഷ്യൻ വിയറ്റ്നാമീസ് തഗാലോഗ് കുർദിഷ് ഹൗസാ പോർച്ചുഗീസ് തെലുങ്ക്‌ സ്വാഹിലി തായ്ലാൻഡിയൻ പഷ്‌'തു ആസാമീസ് السويدية الأمهرية الهولندية الغوجاراتية الدرية الرومانية المجرية الموري Malagasy الولوف الأوكرانية الجورجية المقدونية الخميرية الماراثية
വിവർത്തനം പ്രദർശിപ്പിക്കുക
കൂടുതൽ