عَنِ ابْنِ مَسْعُودٍ رَضِيَ اللَّهُ عَنْهُ، قَالَ:
قَالَ رَجُلٌ: يَا رَسُولَ اللهِ، أَنُؤَاخَذُ بِمَا عَمِلْنَا فِي الْجَاهِلِيَّةِ؟ قَالَ: «مَنْ أَحْسَنَ فِي الْإِسْلَامِ لَمْ يُؤَاخَذْ بِمَا عَمِلَ فِي الْجَاهِلِيَّةِ، وَمَنْ أَسَاءَ فِي الْإِسْلَامِ أُخِذَ بِالْأَوَّلِ وَالْآخِرِ».
[صحيح] - [متفق عليه] - [صحيح البخاري: 6921]
المزيــد ...
ഇബ്‌നു മസ്ഊദ് -رَضِيَ اللَّهُ عَنْهُ- നിവേദനം:
നബി -ﷺ- യോട് ഒരാൾ ചോദിച്ചു: "അല്ലാഹുവിൻ്റെ റസൂലേ! (ഇസ്‌ലാം സ്വീകരിക്കുന്നതിന് മുൻപ്) ജാഹിലിയ്യത്തിൽ ഞങ്ങൾ ചെയ്ത കാര്യങ്ങൾക്ക് ഞങ്ങൾ ശിക്ഷിക്കപ്പെടുമോ?" നബി -ﷺ- പറഞ്ഞു: "ആരെങ്കിലും ഇസ്‌ലാമിക ജീവിതത്തിൽ കാര്യങ്ങൾ നന്നാക്കിയാൽ ജാഹിലിയ്യത്തിലുള്ളതിന് അവൻ ശിക്ഷിക്കപ്പെടുകയില്ല. എന്നാൽ ആരെങ്കിലും ഇസ്‌ലാമിലും മോശം ചെയ്താൽ അവൻ ആദ്യത്തേതിനും അവസാനത്തേതിനും ശിക്ഷിക്കപ്പെടും."
[സ്വഹീഹ്] - [ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്] - [صحيح البخاري - 6921]
ഇസ്‌ലാമിൽ പ്രവേശിക്കുന്നതിനുള്ള ശ്രേഷ്ഠതയാണ് നബി -ﷺ- ഈ ഹദീഥിലൂടെ വിവരിക്കുന്നത്. ഒരാൾ ഇസ്‌ലാം സ്വീകരിക്കുകയും, ശേഷം അവൻ്റെ ഇസ്‌ലാമിക ജീവിതം നന്നാവുകയും, അവൻ നിഷ്കളങ്കതയും സത്യസന്ധതയും പാലിക്കുകയും ചെയ്താൽ ജാഹിലിയ്യത്തിൽ ചെയ്ത തിന്മകളുടെ പേരിൽ അവൻ വിചാരണ ചെയ്യപ്പെടുകയില്ല. എന്നാൽ ആരെങ്കിലും ഇസ്‌ലാം സ്വീകരിച്ചത് കാപട്യത്തോടെയാണെങ്കിൽ... അതല്ലെങ്കിൽ അവൻ ഇസ്‌ലാം ഉപേക്ഷിക്കുകയാണെങ്കിൽ... മുൻകാലത്ത് നിഷേധിയായിരിക്കെ പ്രവർത്തിച്ചതിനും ഇസ്‌ലാം സ്വീകരിച്ചതിന് ശേഷം പ്രവർത്തിച്ചതിനും അവൻ വിചാരണ ചെയ്യപ്പെടുന്നതാണ്.