+ -

عَنْ أَبِي هُرَيْرَةَ رَضِيَ اللَّهُ عَنْهُ قَالَ: قَالَ رَسُولُ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ:
«وَالَّذِي نَفْسِي بِيَدِهِ، لَيُوشِكَنَّ أَنْ يَنْزِلَ فِيكُمْ ابْنُ مَرْيَمَ حَكَمًا مُقْسِطًا، فَيَكْسِرَ الصَّلِيبَ، وَيَقْتُلَ الخِنْزِيرَ، وَيَضَعَ الجِزْيَةَ، وَيَفِيضَ المَالُ حَتَّى لاَ يَقْبَلَهُ أَحَدٌ».

[صحيح] - [متفق عليه] - [صحيح البخاري: 2222]
المزيــد ...

അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നു:
"എൻ്റെ ആത്മാവ് ആരുടെ കയ്യിലാണോ, അവൻ തന്നെ സത്യം! മർയമിൻ്റെ പുത്രൻ നീതിമാനായ ഒരു ഭരണകർത്താവായി നിങ്ങളിലേക്ക് ഇറങ്ങിവരാറായിരിക്കുന്നു. അങ്ങനെ അദ്ദേഹം കുരിശ് തകർക്കുകയും, പന്നിയെ കൊല്ലുകയും, ജിസ്‌യ അവസാനിപ്പിക്കുകയും ചെയ്യും. അപ്പോൾ സ്വീകരിക്കാൻ ആരുമില്ലാത്തവിധം ധനം കവിഞ്ഞൊഴുകുകയും ചെയ്യും".

[സ്വഹീഹ്] - [ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്] - [صحيح البخاري - 2222]

വിശദീകരണം

ഈസ ബ്നു മർയമിൻ്റെ ആഗമനത്തിനുള്ള സമയം അടുത്തിരിക്കുന്നു എന്ന് നബി -ﷺ- സത്യം ചെയ്ത് പറയുന്നു. മുഹമ്മദ് നബി -ﷺ- യുടെ കൈകളിലൂടെ അവതരിപ്പിക്കപ്പെട്ട ഇസ്‌ലാമിക വിധിവിലക്കുകൾ അനുസരിച്ച് നീതിപൂർവ്വം ജനങ്ങൾക്കിടയിൽ വിധികൽപ്പിക്കുന്നതിനാണ് അദ്ദേഹം വന്നെത്തുക. നസ്വാറാക്കൾ ആദരവോടെ കൊണ്ടുനടക്കുന്ന കുരിശ് അദ്ദേഹം തകർക്കുന്നതാണ്. പന്നികളെ അദ്ദേഹം കൊല്ലുകയും, ജിസ്‌യ (ഇസ്‌ലാമിക രാജ്യത്ത് സംരക്ഷണം ലഭിക്കുന്നതിന് വേണ്ടി അവിശ്വാസികൾ നൽകുന്ന നിശ്ചിതതുക) അദ്ദേഹം അവസാനിപ്പിക്കുകയും, ജനങ്ങളോടെല്ലാം ഇസ്‌ലാമിൽ പ്രവേശിക്കാൻ അദ്ദേഹം കൽപ്പിക്കുകയും ചെയ്യുന്നതാണ്. ആ കാലഘട്ടം വന്നെത്തിയാൽ സമ്പത്ത് ഒഴുകുകയും, അതിൻ്റെ ആധിക്യം കാരണത്താൽ സമ്പത്ത് സ്വീകരിക്കാൻ ഒരാളുമില്ലാത്ത സ്ഥിതി സംജാതമാവുകയും ചെയ്യും. കാരണം തങ്ങളുടെ കയ്യിലുള്ളത് തന്നെ എല്ലാവർക്കും മതിയാകുന്നതാണ്. അതോടൊപ്പം അല്ലാഹുവിൻ്റെ പക്കൽ നിന്നുള്ള അനുഗ്രഹങ്ങൾ ഇറങ്ങുകയും, സമൃദ്ധി തുടർന്നു കൊണ്ടേയിരിക്കുകയും ചെയ്യുന്നതാണ്.

പരിഭാഷ: ഇംഗ്ലീഷ് ഉർദു ഇന്തോനേഷ്യ ഉയ്ഗൂർ തുർക്കി ബോസ്‌നിയ സിംഹള ഇന്ത്യൻ വിയറ്റ്നാമീസ് കുർദിഷ് ഹൗസാ തെലുങ്ക്‌ സ്വാഹിലി ബോർമീസ് തായ്ലാൻഡിയൻ ജെർമൻ പഷ്‌'തു ആസാമീസ് السويدية الأمهرية الهولندية الغوجاراتية Kargaria النيبالية Yorianina الليتوانية الدرية الصربية الصومالية Keniaroandia الرومانية التشيكية Malagasy Oromianina Kanadianina الأوكرانية
വിവർത്തനം പ്രദർശിപ്പിക്കുക

ഹദീഥിൻ്റെ പാഠങ്ങളിൽ നിന്ന്

  1. അവസാനകാലഘട്ടത്തിൽ ഈസാ -عَلَيْهِ السَّلَامُ- ഇറങ്ങിവരുന്നതാണെന്നും, അത് അന്ത്യനാളിൻ്റെ അടയാളങ്ങളിലൊന്നാണ് എന്നുമുള്ള വിവരണം.
  2. നബി -ﷺ- യുടെ കൈകളിലൂടെ അല്ലാഹു അവതരിപ്പിച്ച ശരീഅത്തിനെ (മതവിധികളെ) മറ്റൊന്നും ദുർബലപ്പെടുത്തുകയില്ല.
  3. അന്ത്യനാളിൽ സമ്പത്തിനോട് ജനങ്ങൾക്ക് വിരക്തി ഉണ്ടാകുന്നതിനൊപ്പം അല്ലാഹുവിൻ്റെ അനുഗ്രഹം വർഷിച്ചുകൊണ്ടിരിക്കും.
  4. ഇസ്‌ലാം അന്ത്യനാൾ വരെ നിലനിൽക്കുന്നതാണ് എന്ന സന്തോഷവാർത്ത; അവസാന നാളിൽ ഈസാ -عَلَيْهِ السَّلَامُ- ഇസ്‌ലാമിക വിധിവിലക്കുകൾ കൊണ്ടായിരിക്കും ഭരണം നടത്തുക.
കൂടുതൽ