ഹദീസുകളുടെ പട്ടിക

"നിങ്ങൾക്ക് മേൽ ചില അധികാരികൾ നിശ്ചയിക്കപ്പെടും. (അവരിൽ നിന്ന്) ചിലത് - മതനിയമങ്ങളോട് യോചിക്കുന്നത് - നിങ്ങൾ തിരിച്ചറിയുകയും, ചിലത് - മതനിയമങ്ങളോട് വിയോചിക്കുന്നവ - നിങ്ങൾ വെറുക്കുകയും ചെയ്യും. ആരെങ്കിലും അവ വെറുത്താൽ അവൻ രക്ഷപ്പെട്ടു. ആരെങ്കിലും എതിർത്താൽ അവൻ സുരക്ഷിതനായി. എന്നാൽ ആരെങ്കിലും അത് തൃപ്തിപ്പെടുകയും പിൻപറ്റുകയും ചെയ്താൽ..." (അവൻ നശിച്ചു). സ്വഹാബികൾ ചോദിച്ചു: "അല്ലാഹുവിൻ്റെ റസൂലേ! ഞങ്ങൾ അവരോട് യുദ്ധം ചെയ്യട്ടയോ?!" അവിടുന്ന് പറഞ്ഞു: "ഇല്ല! അവർ നിങ്ങളിൽ നമസ്കാരം നിലനിർത്തുന്നിടത്തോളം."