عن عرفجة رضي الله عنه قال: سمعت رسول الله صلى الله عليه وسلم يقول:
«مَنْ أَتَاكُمْ وَأَمْرُكُمْ جَمِيعٌ عَلَى رَجُلٍ وَاحِدٍ، يُرِيدُ أَنْ يَشُقَّ عَصَاكُمْ، أَوْ يُفَرِّقَ جَمَاعَتَكُمْ، فَاقْتُلُوهُ».
[صحيح] - [رواه مسلم] - [صحيح مسلم: 1852]
المزيــد ...
അർഫജഃ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നത് ഞാൻ കേട്ടു:
"നിങ്ങളുടെ ഭരണകാര്യം ഒരാളിൽ ഏകോപിച്ചു നിലകൊള്ളവെ ആരെങ്കിലും നിങ്ങളിൽ ഭിന്നിപ്പുണ്ടാക്കുന്നതിനോ, നിങ്ങളുടെ ഐക്യം ഛിന്നഭിന്നമാക്കുന്നതിനോ വേണ്ടി വന്നാൽ അവനെ നിങ്ങൾ വധിച്ചു കളയുക."
[സ്വഹീഹ്] - [മുസ്ലിം ഉദ്ധരിച്ചത്] - [صحيح مسلم - 1852]
മുസ്‌ലിംകൾ ഒരു ഭരണാധികാരിയുടെ കീഴിൽ ഒരുമിക്കുകയും, ഒരു കൂട്ടമായി ഒന്നിച്ചു നിൽക്കുകയും ചെയ്യുന്ന വേളയിൽ ആരെങ്കിലും ഈ ഭരണകൂടത്തിനെതിരെ നിലകൊള്ളാൻ വേണ്ടി വരികയോ, മുസ്‌ലിംകളുടെ ഈ ഐക്യത്തെ നശിപ്പിച്ച് ഒന്നിലധികം കക്ഷികളാക്കി അവരെ ഭിന്നിപ്പിക്കാൻ ശ്രമിക്കുകയോ ചെയ്താൽ അവരെ തടയുകയും അവരോട് പോരാടുകയും ചെയ്യുക എന്നത് മുസ്‌ലിംകളുടെ മേൾ നിർബന്ധമാണ്. അവൻ്റെ ഉപദ്രവം ഇല്ലാതെയാക്കുന്നതിനും, മുസ്‌ലിംകളുടെ രക്തം ചിന്തപ്പെടാതെ സംരക്ഷിക്കപ്പെടാനും അത് അനിവാര്യമാണ്.