عن مَعقِلِ بن يَسار المُزَنِيّ رضي الله عنه قال: إني سمعت رسول الله صلى الله عليه وسلم يقول:
«مَا مِنْ عَبْدٍ يَسْتَرْعِيهِ اللهُ رَعِيَّةً، يَمُوتُ يَوْمَ يَمُوتُ وَهُوَ غَاشٌّ لِرَعِيَّتِهِ، إِلَّا حَرَّمَ اللهُ عَلَيْهِ الْجَنَّةَ».
[صحيح] - [متفق عليه] - [صحيح مسلم: 142]
المزيــد ...
മഅ്ഖിൽ ബ്‌നു യസാർ അൽ-മുസനി -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി ﷺ പറയുന്നത് ഞാൻ കേട്ടു:
"അല്ലാഹു ഒരു ജനതയുടെ അധികാരം ഏൽപ്പിച്ചു നൽകിയ ഏതൊരു വ്യക്തിയാകട്ടെ, അയാൾ മരണപ്പെടുന്ന ദിവസം തൻ്റെ ജനതയെ വഞ്ചിച്ചു കൊണ്ടാണ് അവൻ മരിക്കുന്നതെങ്കിൽ അല്ലാഹു അവൻ്റെ മേൽ സ്വർഗം നിഷിദ്ധമാക്കാതിരിക്കുകയില്ല."
[സ്വഹീഹ്] - [ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്] - [صحيح مسلم - 142]
ജനങ്ങളുടെ മേൽ അധികാരമുള്ളവനും ഉത്തരവാദിത്തമുള്ളവനുമായി അല്ലാഹു ഒരാളെ മാറ്റുകയും, ശേഷം തൻ്റെ അധികാരപരിധിയിൽ വരുന്നവരോട് പാലിക്കേണ്ട ബാധ്യതകളിൽ അവൻ കുറവ് വരുത്തുകയും, അവരെ വഞ്ചിക്കുകയും, അവരോട് ഗുണകാംക്ഷ കാണിക്കാതിരിക്കുകയും ചെയ്താൽ അവൻ ഹദീഥിൽ പറയപ്പെട്ട കഠിനമായ ശിക്ഷക്ക് അർഹതയുള്ളവനായിരിക്കും എന്ന് നബി ﷺ അറിയിക്കുന്നു. ഇവിടെ അധികാരം എന്നു പറഞ്ഞതിൽ പൊതുവായ അധികാരം ഉൾപ്പെടും; രാജാവിനുള്ള അധികാരം പോലെ. അതു പോലെ, ഭാഗികമായ അധികാരവും ഉൾപ്പെടും; പുരുഷനും സ്ത്രീക്കും തങ്ങളുടെ വീടുകളിൽ ഉള്ള അധികാരം പോലെ. ഈ ബാധ്യതകളിൽ ഭൗതികമായവയും മതപരമായവും ഒരു പോലെ ഉൾപ്പെടുന്നതാണ്.