عَنْ عَبْدِ اللَّهِ بنِ مَسْعُودٍ رضي الله عنه أَنَّ النَّبِيَّ صَلَّى اللهُ عَلَيْهِ وَسَلَّمَ قَالَ:
«سِبَابُ المُسْلِمِ فُسُوقٌ، وَقِتَالُهُ كُفْرٌ».
[صحيح] - [متفق عليه] - [صحيح البخاري: 48]
المزيــد ...
അബ്ദുല്ലാഹി ബ്നു മസ്ഊദ് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു:
"മുസ്‌ലിമിനെ ചീത്ത പറയൽ (അല്ലാഹുവിനോടുള്ള) ധിക്കാരവും; മുസ്‌ലിമിനോട് യുദ്ധം ചെയ്യൽ കുഫ്റും ആകുന്നു.''
[സ്വഹീഹ്] - [ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്] - [صحيح البخاري - 48]
ഒരു മുസ്‌ലിമായ വ്യക്തി തൻ്റെ മുസ്‌ലിം സഹോദരനെ ചീത്ത പറയുകയോ ആക്ഷേപിക്കുകയോ ചെയ്യുന്നത് നബി -ﷺ- ഈ ഹദീഥിൽ വിലക്കുന്നു. ആരെങ്കിലും അപ്രകാരം ചെയ്യുന്നുവെങ്കിൽ, അല്ലാഹുവിനെയും അവൻ്റെ റസൂലിനെയും അനുസരിക്കാതിരിക്കുക എന്ന ധിക്കാരമാണ് അവൻ്റെ ഭാഗത്ത് നിന്ന് സംഭവിക്കുന്നത് എന്നും അവിടുന്ന് അറിയിക്കുന്നു. തൻ്റെ സഹോദരനായ മുസ്‌ലിമിനോട് പോരടിക്കുക എന്നതാകട്ടെ, കുഫ്റൻ പ്രവർത്തനങ്ങളിൽ പെട്ടതാണ് എന്നും അവിടുന്ന് അറിയിക്കുന്നു. (ഇസ്‌ലാമിൽ നിന്ന് പുറത്തു പോകാത്ത വിധത്തിലുള്ള) ചെറിയ കുഫ്റിലാണ് ഈ പ്രവൃത്തി എണ്ണപ്പെടുക.