عَنْ أَبِي ذَرٍّ رَضيَ اللهُ عنهُ قَالَ: قَالَ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ:
«يَا أَبَا ذَرٍّ إِذَا طَبَخْتَ مَرَقَةً فَأَكْثِرْ مَاءَهَا، وَتَعَاهَدْ جِيرَانَكَ».
[صحيح] - [رواه مسلم] - [صحيح مسلم: 2625]
المزيــد ...
അബൂ ദർറ് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നു:
"ഹേ അബൂദർ,
നീ കറി ഉണ്ടാക്കുകയാണെങ്കിൽ അതിൽ വെള്ളം അധികരിപ്പിക്കുകയും, നിൻ്റെ അയൽവാസിയെ പരിഗണിക്കുകയും ചെയ്യുക."
[സ്വഹീഹ്] - [മുസ്ലിം ഉദ്ധരിച്ചത്] - [صحيح مسلم - 2625]
ഭക്ഷണത്തിനായി കറി പാചകം ചെയ്യുമ്പോൾ അതിൽ വെള്ളം അധികരിപ്പിക്കാനും, അതിലൂടെ തൻ്റെ അയൽവാസിയെ പരിഗണിക്കാനും അദ്ദേഹത്തിൻ്റെ കാര്യങ്ങൾ അന്വേഷിച്ചറിയാനും നബി (ﷺ) പ്രോത്സാഹനം നൽകുന്നു.