عَنْ أَبِي شُرَيْحٍ رضي الله عنه أَنَّ النَّبِيَّ صَلَّى اللهُ عَلَيْهِ وَسَلَّمَ قَالَ:
«وَاللَّهِ لاَ يُؤْمِنُ، وَاللَّهِ لاَ يُؤْمِنُ، وَاللَّهِ لاَ يُؤْمِنُ»، قِيلَ: وَمَنْ يَا رَسُولَ اللَّهِ؟ قَالَ: «الَّذِي لاَ يَأْمَنُ جَارُهُ بَوَايِقَهُ».
[صحيح] - [رواه البخاري] - [صحيح البخاري: 6016]
المزيــد ...
അബൂ ശുറൈഹ് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു:
"അല്ലാഹുവാണെ അവൻ വിശ്വാസിയാവുകയില്ല, അല്ലാഹുവാണെ അവൻ വിശ്വാസിയാവുകയില്ല, അല്ലാഹുവാണെ അവൻ വിശ്വാസിയാവുകയില്ല." അപ്പോൾ ചോദിക്കപ്പെട്ടു: "അല്ലാഹുവിന്റെ ദൂതരെ ആരാണവൻ?"
നബി -ﷺ- പറഞ്ഞു: "ഏതൊരുത്തന്റെ ഉപദ്രവത്തിൽ നിന്നും അവന്റെ അയൽവാസി നിർഭയനാവുന്നില്ലെയോ, അവനാണത്."
[സ്വഹീഹ്] - [ബുഖാരി ഉദ്ധരിച്ചത്] - [صحيح البخاري - 6016]
നബി (ﷺ) ശപഥം ചെയ്യുകയും, മൂന്ന് തവണ ആ ശപഥം ആവർത്തിച്ചു കൊണ്ട് ഊന്നിയൂന്നി പറയുകയും ചെയ്യുന്നു: അല്ലാഹു തന്നെ സത്യം! അവൻ (അല്ലാഹുവിലും അവൻ്റെ ദൂതനിലും യഥാർത്ഥത്തിൽ) വിശ്വസിച്ചവനാകില്ല. അല്ലാഹു തന്നെ സത്യം! അവൻ വിശ്വാസിയാവുകയില്ല. അല്ലാഹു തന്നെ സത്യം! അവൻ വിശ്വാസിയാവുകയില്ല." സ്വഹാബികൾ നബി (ﷺ) യോട് ചോദിച്ചു: "വിശ്വാസിയാവുകയില്ല എന്ന് ആരെക്കുറിച്ചാണ് അങ്ങ് പറയുന്നത്, അല്ലാഹുവിൻ്റെ റസൂലേ!" നബി (ﷺ) പറഞ്ഞു: "ഒരാളുടെ വഞ്ചനയിൽ നിന്നും അതിക്രമത്തിൽ നിന്നും ഉപദ്രവത്തിൽ നിന്നും അവൻ്റെ അയൽവാസി നിർഭയനല്ലെങ്കിൽ, അഥവാ അവയെക്കുറിച്ചുള്ള പേടിയിലാണ് അവൻ്റെ അയൽവാസി കഴിയുന്നതെങ്കിൽ അവൻ വിശ്വാസിയാവുകയില്ല."