عَنْ أَبِي هُرَيْرَةَ رَضيَ اللهُ عنهُ قَالَ: قَالَ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ:
«انْظُرُوا إِلَى مَنْ أَسْفَلَ مِنْكُمْ، وَلَا تَنْظُرُوا إِلَى مَنْ هُوَ فَوْقَكُمْ، فَهُوَ أَجْدَرُ أَلَّا تَزْدَرُوا نِعْمَةَ اللهِ عَلَيْكُمْ».
[صحيح] - [متفق عليه] - [صحيح مسلم: 2963]
المزيــد ...
അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നു:
"നിങ്ങളുടെ താഴെയുള്ളവരിലേക്ക് നിങ്ങൾ നോക്കുക! നിങ്ങൾക്ക് മുകളിലുള്ളവരിലേക്ക് നിങ്ങൾ നോക്കരുത്. അതാണ് അല്ലാഹുവിൻ്റെ അനുഗ്രഹങ്ങളെ നിസ്സാരമാക്കാതിരിക്കാൻ നിങ്ങൾക്ക് ഏറ്റവും അനുയോജ്യമായത്."
[സ്വഹീഹ്] - [ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്] - [صحيح مسلم - 2963]
ഐഹികജീവിതത്തിൻ്റെ കാര്യങ്ങളിൽ തനിക്ക് താഴെയുള്ളവരിലേക്കും തന്നേക്കാൾ കുറവുള്ളവരിലേക്കും നോക്കാൻ നബി -ﷺ- കൽപ്പിക്കുന്നു. സ്ഥാനമാനങ്ങളിലും സമ്പത്തിലും പദവികളിലും മറ്റുമെല്ലാം ഇപ്രകാരമാണ് ചെയ്യേണ്ടത്. ദുനിയാവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ തനിക്ക് മുകളിലുള്ളവരിലേക്കും തന്നേക്കാൾ ശ്രേഷ്ഠരായവരിലേക്കും നോക്കരുത് എന്നും നബി -ﷺ- കൽപ്പിക്കുന്നു. കാരണം താഴെയുള്ളവരിലേക്ക് നോക്കുന്നത് അല്ലാഹു നിനക്ക് നൽകിയ അവൻ്റെ അനുഗ്രഹങ്ങളെ നിസ്സാരമാക്കുന്നതിൽ നിന്നും കുറവായി കാണുന്നതിൽ നിന്നും നിന്നെ സംരക്ഷിക്കാൻ ഏറ്റവും സഹായകവും അനുയോജ്യവുമാണ്.