ഉപവിഭാഗങ്ങൾ

ഹദീസുകളുടെ പട്ടിക

പ്രയാസത്തിലും എളുപ്പത്തിലും, സന്തോഷത്തിലും ദുഃഖത്തിലും (നബി -ﷺ- യുടെ കൽപ്പനകൾ) കേൾക്കുകയും അനുസരിക്കുകയും ചെയ്യാമെന്നും, ഞങ്ങളുടെ കാര്യത്തേക്കാൾ അവിടുത്തെ കാര്യം പ്രാധാന്യത്തിൽ എടുക്കാമെന്നും, ഭരണാധികാരികളോട് അധികാരത്തിൻ്റെ കാര്യത്തിൽ എതിർത്തു നിൽക്കില്ലെന്നും ഞങ്ങൾ റസൂൽ -ﷺ- യോട് ബയ്അത് (കരാർ) ചെയ്തു.
عربي ഇംഗ്ലീഷ് ഫ്രഞ്ച്
"നിങ്ങൾക്ക് മേൽ ചില അധികാരികൾ നിശ്ചയിക്കപ്പെടും. (അവരിൽ നിന്ന്) ചിലത് - മതനിയമങ്ങളോട് യോചിക്കുന്നത് - നിങ്ങൾ തിരിച്ചറിയുകയും, ചിലത് - മതനിയമങ്ങളോട് വിയോചിക്കുന്നവ - നിങ്ങൾ വെറുക്കുകയും ചെയ്യും. ആരെങ്കിലും അവ വെറുത്താൽ അവൻ രക്ഷപ്പെട്ടു. ആരെങ്കിലും എതിർത്താൽ അവൻ സുരക്ഷിതനായി. എന്നാൽ ആരെങ്കിലും അത് തൃപ്തിപ്പെടുകയും പിൻപറ്റുകയും ചെയ്താൽ..." (അവൻ നശിച്ചു). സ്വഹാബികൾ ചോദിച്ചു: "അല്ലാഹുവിൻ്റെ റസൂലേ! ഞങ്ങൾ അവരോട് യുദ്ധം ചെയ്യട്ടയോ?!" അവിടുന്ന് പറഞ്ഞു: "ഇല്ല! അവർ നിങ്ങളിൽ നമസ്കാരം നിലനിർത്തുന്നിടത്തോളം."
عربي ഇംഗ്ലീഷ് ഫ്രഞ്ച്
ആരെങ്കിലും ഭരണാധികാരിയെ അനുസരിക്കുന്നതിൽ നിന്ന് ധിക്കാരം പുലർത്തുകയും, ജമാഅത്തിനെ വെടിയുകയും മരണപ്പെടുകയും ചെയ്താൽ ജാഹിലിയ്യാ മരണമാണ് അവൻ വരിച്ചിരിക്കുന്നത്. ആരെങ്കിലും അന്ധമായ കൊടിക്കൂറക്ക് കീഴിൽ പോരാടുകയും, വിഭാഗീയതക്ക് വേണ്ടി കോപിക്കുകയും, വിഭാഗീയതയിലേക്ക് ക്ഷണിക്കുകയും, വിഭാഗീയതയെ സഹായിക്കുകയും, അങ്ങനെ കൊല്ലപ്പെടുകയും ചെയ്താൽ അത് ജാഹിലിയ്യാ മരണമാണ്.
عربي ഇംഗ്ലീഷ് ഫ്രഞ്ച്
നിങ്ങളുടെ കാര്യം ഒരാളിൽ ഏകോപിച്ചു നിലകൊള്ളവെ ആരെങ്കിലും നിങ്ങളിൽ ഭിന്നിപ്പുണ്ടാക്കുന്നതിനോ, നിങ്ങളുടെ ഐക്യം ഛിന്നഭിന്നമാക്കുന്നതിനോ വേണ്ടി വന്നാൽ അവനെ നിങ്ങൾ വധിച്ചു കളയുക.
عربي ഇംഗ്ലീഷ് ഫ്രഞ്ച്