عَنْ عَبْدِ اللَّهِ بْنِ عُمَرَ رضي الله عنهما أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَامَ بَعْدَ أَنْ رَجَمَ الْأَسْلَمِيَّ فَقَالَ:
«اجْتَنِبُوا هَذِهِ الْقَاذُورَةَ الَّتِي نَهَى اللَّهُ عَنْهَا فَمَنْ أَلَمَّ فَلْيَسْتَتِرْ بِسِتْرِ اللَّهِ وَلْيُتُبْ إِلَى اللَّهِ، فَإِنَّهُ مَنْ يُبْدِ لْنَا صَفْحَتَهُ نُقِمْ عَلَيْهِ كِتَابَ اللَّهِ عز وجل».
[صحيح] - [رواه الحاكم والبيهقي] - [المستدرك على الصحيحين: 7615]
المزيــد ...
അബ്ദുല്ലാഹി ബ്നു ഉമർ
(رضي الله عنهما) നിവേദനം: നബി (ﷺ) അസ്‌ലം ഗോത്രക്കാരനായിരുന്ന ഒരാളുടെ ശിക്ഷ (റജ്മ് - വ്യഭിചാരിയെ കല്ലെറിയൽ) നടപ്പിലാക്കിയതിനു ശേഷം ഇപ്രകാരം പറഞ്ഞു:
"അല്ലാഹു വിലക്കിയ ഈ മ്ലേഛമായ പ്രവർത്തിയെ നിങ്ങൾ അകലേക്ക് വെടിയുക. ആർക്കെങ്കിലും അതിൻ്റെ ബാധയേറ്റുവെങ്കിൽ അവൻ അല്ലാഹുവിൻ്റെ മറ കൊണ്ട് മറച്ചു പിടിക്കുകയും അല്ലാഹുവിലേക്ക് പശ്ചാത്തപിച്ചു മടങ്ങുകയും ചെയ്യട്ടെ. ആരെങ്കിലും അവൻ്റെ രഹസ്യം നമുക്ക് കാണിച്ചുവെന്നാൽ അവൻ്റെ മേൽ അല്ലാഹുവിൻ്റെ ഗ്രന്ഥത്തിലെ വിധി നാം നടപ്പിലാക്കും."
[സ്വഹീഹ്] - - [المستدرك على الصحيحين - 7615]
ഇബ്നു ഉമർ (رضي الله عنهما) പറഞ്ഞു: നബി (ﷺ) മാഇസു ബ്നു മാലിക് അൽഅസ്ലമി (رضي الله عنه) എന്ന സ്വഹാബിയെ വ്യഭിചാരത്തിനുള്ള ശിക്ഷാനടപടിയായി എറിഞ്ഞു വധിച്ചതിന് ശേഷം ജനങ്ങളോട് സംസാരിച്ചു; അവിടുന്ന് പറഞ്ഞു: അല്ലാഹു നിഷിദ്ധമാക്കിയതും, അതീവ മ്ലേഛവും അശ്ലീലം നിറഞ്ഞതുമായ ഈ തിന്മ നിങ്ങൾ അകറ്റിനിർത്തുക. ആരെങ്കിലും അതിൽ അകപ്പെട്ടു പോയാൽ അവൻ്റെ മേൽ രണ്ട് കാര്യങ്ങൾ ബാധ്യതയാണ്. ഒന്ന്: അല്ലാഹു അവനെ മറച്ചു പിടിച്ചുവെങ്കിൽ അല്ലാഹുവിൻ്റെ മറ സ്വീകരിച്ചു കൊണ്ട് ആ തിന്മ അവൻ രഹസ്യമാക്കി വെക്കുക. രണ്ട്: അല്ലാഹുവിലേക്ക് ഉടനടി തൗബ ചെയ്തു ഖേദിച്ചു മടങ്ങുകയും, ആ തിന്മയിൽ തുടരാതിരിക്കുകയും ചെയ്യുക. എന്നാൽ ഒരാളുടെ തിന്മ നമുക്ക് പ്രകടമായാൽ അതിനുള്ള ശിക്ഷ അല്ലാഹുവിൻ്റെ ഗ്രന്ഥത്തിൽ വന്നതു പ്രകാരം നാം നടപ്പിലാക്കുന്നതാണ്.