عَنْ عِكْرِمَةَ:
أَنَّ عَلِيًّا رَضِيَ اللَّهُ عَنْهُ حَرَّقَ قَوْمًا، فَبَلَغَ ابْنَ عَبَّاسٍ فَقَالَ: لَوْ كُنْتُ أَنَا لَمْ أُحَرِّقْهُمْ لِأَنَّ النَّبِيَّ صَلَّى اللهُ عَلَيْهِ وَسَلَّمَ قَالَ: «لاَ تُعَذِّبُوا بِعَذَابِ اللَّهِ»، وَلَقَتَلْتُهُمْ كَمَا قَالَ النَّبِيُّ صَلَّى اللهُ عَلَيْهِ وَسَلَّمَ: «مَنْ بَدَّلَ دِينَهُ فَاقْتُلُوهُ».
[صحيح] - [رواه البخاري] - [صحيح البخاري: 3017]
المزيــد ...
ഇക്രിമ (رحمه الله) നിവേദനം:
അലി (رضي الله عنه) ഒരു വിഭാഗം ആളുകളെ തീ കൊണ്ട് കരിച്ചുകളഞ്ഞു. ഈ വിവരം ഇബ്നു അബ്ബാസ്
(رضي الله عنهما) അറിഞ്ഞപ്പോൾ അദ്ദേഹം പറഞ്ഞു: "ഞാനായിരുന്നെങ്കിൽ അവരെ തീ കൊണ്ട് ശിക്ഷിക്കില്ലായിരുന്നു. കാരണം നബി (ﷺ) പറഞ്ഞിട്ടുണ്ട്: "അല്ലാഹുവിന്റെ ശിക്ഷ കൊണ്ട് നിങ്ങൾ ശിക്ഷിക്കരുത്." എന്നാൽ ഞാൻ അവരെ വധിക്കുമായിരുന്നു. കാരണം നബി (ﷺ) പറഞ്ഞിട്ടുണ്ട്: "ആരെങ്കിലും തന്റെ മതം മാറ്റിയാൽ അവനെ നിങ്ങൾ വധിക്കുക."
[സ്വഹീഹ്] - [ബുഖാരി ഉദ്ധരിച്ചത്] - [صحيح البخاري - 3017]
അലി ബിൻ അബീ ത്വാലിബ് (رضي الله عنه) തന്റെ ഇജ്തിഹാദ് (ഗവേഷണം) അനുസരിച്ച് ഇസ്‌ലാമിൽ നിന്ന് മതം മാറിയ നിരീശ്വരവാദികളായ ഒരു വിഭാഗത്തെ തീയിലിട്ട് ശിക്ഷിച്ചു. അബ്ദുല്ലാഹി ബിൻ അബ്ബാസ് (رضي الله عنهما) ഈ വിവരം അറിഞ്ഞപ്പോൾ, അവരെ വധിച്ചതിനെ അദ്ദേഹം അനുകൂലിച്ചെങ്കിലും തീയിലിട്ട് ശിക്ഷിച്ചതിനെ അദ്ദേഹം എതിർത്തു. അദ്ദേഹം പറഞ്ഞു: "ഞാനായിരുന്നു അദ്ദേഹത്തിന്റെ സ്ഥാനത്തെങ്കിൽ അവരെ തീയിലിട്ട് ശിക്ഷിക്കില്ലായിരുന്നു. കാരണം, അഗ്നിയുടെ രക്ഷിതാവായ അല്ലാഹു മാത്രമാണ് തീ കൊണ്ട് ശിക്ഷിക്കാൻ അർഹതയുള്ളവർ എന്ന് നബി (ﷺ) അറിയിച്ചിട്ടുണ്ട്. അവരെ വധിച്ചാൽ മതിയാകുമായിരുന്നു; കാരണം "ആരെങ്കിലും ഇസ്ലാമിൽ നിന്ന് മാറി മറ്റൊരു മതം സ്വീകരിച്ചാൽ അവനെ നിങ്ങൾ വധിക്കുക." എന്ന് നബി (ﷺ) പറഞ്ഞിട്ടുണ്ട്.