عَنْ أَنَسِ بْنِ مَالِكٍ رَضِيَ اللَّهُ عَنْهُ قَالَ:
قَدِمَ أُنَاسٌ مِنْ عُكْلٍ أَوْ عُرَيْنَةَ، فَاجْتَوَوْا المَدِينَةَ فَأَمَرَهُمُ النَّبِيُّ صَلَّى اللهُ عَلَيْهِ وَسَلَّمَ بِلِقَاحٍ، وَأَنْ يَشْرَبُوا مِنْ أَبْوَالِهَا وَأَلْبَانِهَا، فَانْطَلَقُوا، فَلَمَّا صَحُّوا قَتَلُوا رَاعِيَ النَّبِيِّ صَلَّى اللهُ عَلَيْهِ وَسَلَّمَ، وَاسْتَاقُوا النَّعَمَ، فَجَاءَ الخَبَرُ فِي أَوَّلِ النَّهَارِ، فَبَعَثَ فِي آثَارِهِمْ، فَلَمَّا ارْتَفَعَ النَّهَارُ جِيءَ بِهِمْ، فَأَمَرَ فَقَطَعَ أَيْدِيَهُمْ وَأَرْجُلَهُمْ، وَسُمِرَتْ أَعْيُنُهُمْ، وَأُلْقُوا فِي الحَرَّةِ، يَسْتَسْقُونَ فَلاَ يُسْقَوْنَ، قَالَ أَبُو قِلاَبَةَ: فَهَؤُلاَءِ سَرَقُوا وَقَتَلُوا، وَكَفَرُوا بَعْدَ إِيمَانِهِمْ، وَحَارَبُوا اللَّهَ وَرَسُولَهُ.
[صحيح] - [متفق عليه] - [صحيح البخاري: 233]
المزيــد ...
അനസ് -رَضِيَ اللَّهُ عَنْهُ- നിവേദനം:
ഉക്‌ലിൽ നിന്നോ ഉറൈനയിൽ നിന്നോ ഒരു കൂട്ടമാളുകൾ മദീനയിലേക്ക് വന്നു; എന്നാൽ അവർക്ക് മദീനയിലെ കാലാവസ്ഥ അനുയോജ്യമായില്ല. നല്ല കറവയുള്ള ഒട്ടകത്തിൻ്റെ മൂത്രവും പാലും കുടിക്കാൻ നബി (ﷺ) അവരോട് കൽപ്പിച്ചു. അവർക്ക് അസുഖം ഭേദമായപ്പോൾ നബിയുടെ (ﷺ) ഇടയനെ കൊലപ്പെടുത്തുകയും, ഒട്ടകങ്ങളെ മോഷ്ടിച്ചു കൊണ്ടുപോവുകയുമാണ് അവർ ചെയ്തത്. പകലിൻ്റെ ആരംഭത്തിലാണ് ഈ വിവരം (മുസ്‌ലിംകൾ) അറിഞ്ഞത്. നബി (ﷺ) അവരുടെ കാൽപ്പാടുകൾ പിന്തുടരാൻ കൽപ്പിക്കുകയും, മദ്ധ്യാഹ്നമായപ്പോഴേക്ക് അവരെ പിടികൂടി മദീനയിലേക്ക് കൊണ്ടുവരികയും ചെയ്തു. അവരുടെ കൈകളും കാലുകളും ഛേദിച്ചു കളയാനും, കണ്ണുകൾ ചൂഴ്ന്നെടുക്കാനും നബി (ﷺ) കൽപ്പന നൽകി. (മദീനയിലെ) ഹർറയിൽ അവരെ ഉപേക്ഷിക്കുകയുണ്ടായി. ദാഹിച്ച് വെള്ളത്തിനായി അവർ യാചിച്ചുവെങ്കിലും ആരും അവർക്കത് നൽകിയില്ല. അബൂ ഖിലാബ (رحمه الله) പറഞ്ഞു: "അക്കൂട്ടർ മോഷ്ടിക്കുകയും, കൊലപാതകം നടത്തുകയും, വിശ്വസിച്ചതിന് ശേഷം അവിശ്വാസം സ്വീകരിക്കുകയും, അല്ലാഹുവിനോടും അവൻ്റെ റസൂലിനോടും യുദ്ധം പ്രഖ്യാപിക്കുകയും ചെയ്തവരാണ്."
[സ്വഹീഹ്] - [ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്] - [صحيح البخاري - 233]
ഉക്ൽ, ഉറൈനഃ എന്നീ രണ്ട് ഗോത്രങ്ങളിൽ നിന്ന് ചിലർ ഇസ്‌ലാം സ്വീകരിച്ചു കൊണ്ട് നബിയുടെ (ﷺ) സന്നിധിയിൽ വന്നു. എന്നാൽ മദീനയിൽ എത്തിയപ്പോൾ അവർക്ക് അസുഖം പിടിപെടുകയും അവരുടെ വയറുകൾ വീർക്കുകയും ചെയ്തു. മദീനയിലെ ഭക്ഷണവും വായുവും അവർക്ക് യോജിക്കുന്നില്ല എന്നതിനാൽ മദീനയിൽ നിൽക്കാൻ അവർക്ക് താൽപ്പര്യമുണ്ടായിരുന്നില്ല. അങ്ങനെ നബി (ﷺ) അവരോട് മുസ്‌ലിംകൾക്ക് ദാനമായി ലഭിച്ച ഒട്ടകങ്ങളുടെ മൂത്രവും പാലും കുടിക്കാൻ കൽപ്പിച്ചത് പ്രകാരം അവർ മദീനയിൽ നിന്ന് പുറത്തു കടന്നു. എന്നാൽ ആരോഗ്യം വീണ്ടെടുക്കുകയും ശരീരം പുഷ്ടിപ്പെടുകയും അവരുടെ മേനി നന്നാവുകയും ചെയ്തപ്പോൾ നബിയുടെ (ﷺ) ഇടയനെ വധിക്കുകയും, അവിടുത്തെ ഒട്ടകങ്ങളെ മോഷ്ടിച്ചു കൊണ്ട് അവർ ഓടിപ്പോവുകയുമാണ് ചെയ്തത്. അവരുടെ ഈ ക്രൂരകൃത്യത്തിൻ്റെ വിവരം പകലിൻ്റെ ആരംഭത്തിലാണ് മുസ്‌ലിംകൾക്ക് എത്തിയത്. നബി (ﷺ) അവരെ പിടികൂടുന്നതിന് വേണ്ടി ചിലരെ നിയോഗിക്കുകയും, വെയിൽ ശക്തമാകുന്നതിന് മുൻപ് അവർ കുറ്റവാളികളെ ബന്ധികളാക്കി നബിയുടെ (ﷺ) അടുക്കൽ എത്തിക്കുകയും ചെയ്തു. അവിടുന്ന് അവരുടെ കൈകളും കാലുകളും ഛേദിക്കാനും, കണ്ണുകൾ ചൂഴ്ന്നെടുക്കാൻ കൽപ്പിക്കുകയും ചെയ്തു. നബിയുടെ (ﷺ) ആട്ടിടയനെ അവർ അപ്രകാരമായിരുന്നു വധിച്ചത്. (മദീനയുടെ അതിർത്തിയായ) ഹർറയിൽ അവരെ ഉപേക്ഷിച്ചു; ദാഹിച്ചു വലഞ്ഞ് അവർ വെള്ളത്തിനായി തേടിയെങ്കിലും അവർക്ക് ആരും വെള്ളം നൽകിയില്ല. അവസാനം അക്കൂട്ടർ മരണമടയുകയും ചെയ്തു. അബൂ ഖിലാബഃ (رحمه الله) പറഞ്ഞു: "അവർ മോഷണവും കൊലപാതകവും നടത്തുകയും, തങ്ങളുടെ വിശ്വാസത്തിന് ശേഷം അവിശ്വാസം സ്വീകരിക്കുകയും, അല്ലാഹുവിനോടും അവൻ്റെ റസൂലിനോടും യുദ്ധം പ്രഖ്യാപിക്കുകയും ചെയ്തു."