عن أبي موسى الأشعري رضي الله عنه عن النبي صلى الله عليه وسلم قال: «مَنْ حَمَلَ عَلَيْنَا السِّلاحَ فَلَيْسَ مِنَّا».
[صحيح] - [متفق عليه]
المزيــد ...

അബൂ മൂസൽ അശ്അരി -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "നമുക്കെതിരിൽ ആയുധമെടുത്തവൻ നമ്മിൽപെട്ടവനല്ല."
സ്വഹീഹ് - ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്

വിശദീകരണം

മുസ്ലിംകൾ പരസ്പര സഹോദരങ്ങളാണെന്ന് നബി -ﷺ- വിശദീകരിക്കുന്നു. അവരിൽ ചിലരുടെ വേദന മറ്റുള്ളവരെയും വേദനിപ്പിക്കുന്നു. സന്തോഷവും അപ്രകാരം തന്നെ. അവർ ഒരേ നിലപാടിലും, അവരുടെ ശത്രുക്കൾക്കെതിരെ ഒറ്റക്കെട്ടായി നിലകൊള്ളുന്നവരുമാണ്. അവരുടെ ഭരണാധികാരിക്ക് വേണ്ടി ഒരുമിച്ചു നിൽക്കുകയും, അയാളെ അനുസരിക്കുകയും ചെയ്യുക എന്നത് അവരുടെ മേൽ നിർബന്ധമാണ്. മുസ്ലിം ഭരണാധികാരിക്കെതിരെ അതിക്രമം പ്രവർത്തിക്കുകയും, വിപ്ലവം നയിക്കുകയും ചെയ്യുന്നവർക്കെതിരെ അദ്ദേഹത്തെ അവർ സഹായിക്കുകയും ചെയ്യേണ്ടതുണ്ട്. കാരണം ഭരണാധികാരിക്കെതിരെ പുറപ്പെടുന്നവൻ മുസ്ലിംകളുടെ ഐക്യം തകർക്കുന്നവനും, അവർക്കെതിരെ ആയുധം വഹിച്ചവനും, മുസ്ലിംകളെ ഭയപ്പെടുത്തിയവനുമാണ്. അതിനാൽ അവർ തങ്ങളുടെ പ്രവൃത്തി അവസാനിപ്പിക്കുകയും, അല്ലാഹുവിൻ്റെ കൽപ്പനയിലേക്ക് മടങ്ങിവരികയും ചെയ്യുന്നത് വരെ അവരോട് യുദ്ധം ചെയ്യുക എന്നത് നിർബന്ധമാണ്. കാരണം മുസ്ലിംകൾക്കെതിരെ പുറപ്പെടുകയും, അവരോട് അതിക്രമം പ്രവർത്തിക്കുകയും ചെയ്തവൻ്റെ ഹൃദയത്തിൽ ഇസ്ലാമിക സ്നേഹമില്ല. (മുസ്ലിം ഭരണാധികാരിക്കെതിരെ പുറപ്പെടുക എന്ന) ഈ തിന്മക്കെതിരെ ഈ ഹദീഥിൽ വന്നിട്ടുള്ള ശക്തമായ താക്കീത് ഇത് വൻപാപങ്ങളിൽ പെട്ട കാര്യമാണെന്ന് ബോധ്യപ്പെടുത്തുന്നു. ആക്ഷേപവും ശിക്ഷയും വേണ്ടതായ തിന്മയാണിത്. അതിനാൽ അത്തരക്കാരോട് പോരാടുകയും, അവരെ മര്യാദ പഠിപ്പിക്കുകയും ചെയ്യൽ നിർബന്ധമാണ്.

പരിഭാഷ: ഇംഗ്ലീഷ് ഫ്രഞ്ച് സ്‌പെയിൻ തുർക്കി ഉർദു ഇന്തോനേഷ്യ ബോസ്‌നിയ റഷ്യ ബംഗാളി ചൈനീസ് പേർഷ്യൻ തഗാലോഗ് ഇന്ത്യൻ വിയറ്റ്നാമീസ് സിംഹള ഉയ്ഗൂർ കുർദിഷ് ഹൗസാ പോർച്ചുഗീസ് തെലുങ്ക്‌ സ്വാഹിലി തമിൾ ബോർമീസ് തായ്ലാൻഡിയൻ ജെർമൻ ജപ്പാനീസ് പഷ്‌'തു ആസാമീസ് അൽബാനിയൻ السويدية الأمهرية الهولندية الغوجاراتية الدرية
വിവർത്തനം പ്രദർശിപ്പിക്കുക

ഹദീഥിൻ്റെ പാഠങ്ങളിൽ നിന്ന്

  1. * മുസ്ലിം ഭരണാധികാരികൾ - അവർക്ക് ചില തെറ്റുകൾ സംഭവിച്ചെങ്കിൽ പോലും - ക്കെതിരെ പുറപ്പെടുന്നത് നിഷിദ്ധമാണ്; അവരിൽ കുഫ്ർ (ഇസ്ലാമിൽ നിന്ന് പുറത്തു പോകുന്ന കർമ്മം) സംഭവിക്കുന്നത് വരെ. കാരണം ഭരണാധികാരികൾക്കെതിരെ പുറപ്പെടുക എന്നത് മൂലം സംഭവിക്കുന്ന രക്തച്ചൊരിച്ചലും, മുസ്ലിമീങ്ങൾക്കുണ്ടാകുന്ന ഭയചകിതമായ അവസ്ഥയും, നിർഭയത്വം ഇല്ലാതാകുന്നതും, സമൂഹത്തിൻ്റെ കെട്ടുറപ്പ് തകരുന്നതുമെല്ലാം (തിന്മകൾ പ്രവർത്തിക്കുന്ന) അത്തരം ഭരണാധികാരികൾ നിലനിൽക്കുന്നത് കൊണ്ട് സംഭവിക്കുന്ന പ്രയാസത്തേക്കാൾ ഗുരുതരമാണ്.
  2. * ചില തിന്മകളെല്ലാം പ്രവർത്തിക്കുന്ന ഭരണാധികാരികൾക്കെതിരിൽ പുറപ്പെടുന്നത് വരെ നിഷിദ്ധമാണെങ്കിൽ നീതിമാന്മാരും ഇസ്ലാമിക നിയമങ്ങൾ മുറുകെ പിടിക്കുന്നവരുമായ ഭരണാധികാരികൾക്കെതിരെ പുറപ്പെടുന്നതിൻ്റെ അവസ്ഥ എന്തായിരിക്കും?!
  3. * ആയുധം കൊണ്ടോ മറ്റോ മുസ്ലിംകളെ ഭയപ്പെടുത്തൽ നിഷിദ്ധമാകുന്നു; തമാശയായിട്ടാണെങ്കിൽ പോലും.
കൂടുതൽ