عن أبي موسى الأشعري رضي الله عنه قال: قال رسول الله صلى الله عليه وسلم : «إذا مَرِض العَبد أو سافر كُتِب له مثلُ ما كان يعمل مقيمًا صحيحًا».
[صحيح] - [رواه البخاري]
المزيــد ...
അബൂ മൂസൽ അശ്അരി -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "ഒരു അടിമ രോഗിയാവുകയോ, യാത്ര പോവുകയോ ചെയ്താൽ അവൻ ആരോഗ്യവാനും നാട്ടിലുള്ളവനുമായിരിക്കവെ ചെയ്തത് പോലുള്ളത് അവന് രേഖപ്പെടുത്തപ്പെടുന്നതാണ്."
സ്വഹീഹ് - ബുഖാരി ഉദ്ധരിച്ചത്
ഒരു മനുഷ്യൻ അവൻ്റെ ആരോഗ്യാവസ്ഥയിലും ഒഴിവു സമയത്തും ഏതെങ്കിലും സൽകർമ്മം പൊതുവെ ചെയ്യാറുള്ള വ്യക്തിയാണെങ്കിൽ അവൻ രോഗിയാവുകയും, ആ പ്രവർത്തനം ചെയ്യാൻ കഴിയാതെ വരികയും ചെയ്താൽ പ്രസ്തുത പ്രവർത്തനത്തിൻ്റെ പ്രതിഫലം അവന് പൂർണ്ണമായി രേഖപ്പെടുത്തപ്പെടുന്നതാണ്. അതു പോലെ തന്നെയാണ് മറ്റുതടസ്സങ്ങളും. യാത്രയും ആർത്തവവും ഉദാഹരണം.