عَن أَبِي سَعِيدٍ الخُدْرِيَّ رَضِيَ اللَّهُ عَنْهُ أَنَّ رَسُولَ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ قَالَ:
«إِذَا وُضِعَتِ الجِنَازَةُ وَاحْتَمَلَهَا الرِّجَالُ عَلَى أَعْنَاقِهِمْ فَإِنْ كَانَتْ صَالِحَةً قَالَتْ: قَدِّمُونِي، وَإِنْ كَانَتْ غَيْرَ صَالِحَةٍ قَالَتْ: يَا وَيْلَهَا أَيْنَ يَذْهَبُونَ بِهَا؟ يَسْمَعُ صَوْتَهَا كُلُّ شَيْءٍ إِلَّا الإِنْسَانَ، وَلَوْ سَمِعَهُ صَعِقَ».
[صحيح] - [رواه البخاري] - [صحيح البخاري: 1314]
المزيــد ...
അബൂ സഈദ് അൽഖുദ്‌രി -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു:
"(മരിച്ച വ്യക്തിയുടെ) ജനാസഃ വെക്കപ്പെടുകയും, ആളുകൾ തങ്ങളുടെ പിരടികളിൽ അവ വഹിക്കുകയും ചെയ്താൽ... ആ ജനാസഃ സൽകർമ്മിയുടേത് ആയിരുന്നെങ്കിൽ അത് പറയും: എന്നെ നിങ്ങൾ വേഗം മുന്നോട്ടു കൊണ്ടു പോകുവിൻ! അത് സൽകർമ്മിയല്ലാത്ത ഒരാളുടേതാണെങ്കിൽ 'തൻ്റെ നാശമേ! എങ്ങോട്ടാണ് തന്നെ കൊണ്ടു പോകുന്നത്?!" എന്നിങ്ങനെ അത് പറയും. എല്ലാ വസ്തുക്കളും അതിൻ്റെ ശബ്ദം കേൾക്കും; മനുഷ്യരൊഴികെ. മനുഷ്യൻ അത് കേട്ടിരുന്നെങ്കിൽ അവൻ ബോധരഹിതനായി വീഴുമായിരുന്നു."
[സ്വഹീഹ്] - [ബുഖാരി ഉദ്ധരിച്ചത്] - [صحيح البخاري - 1314]
മരിച്ച വ്യക്തിയുടെ ജനാസഃ കട്ടിലിന് മേൽ വെക്കുകയും, ആളുകൾ അത് തങ്ങളുടെ ചുമലുകളിൽ വഹിക്കുകയും ചെയ്താൽ നടക്കുന്ന കാര്യമാണ് നബി (ﷺ) ഈ ഹദീഥിൽ വിവരിക്കുന്നത്. സൽകർമ്മങ്ങൾ പ്രവർത്തിച്ച ഒരു വ്യക്തിയുടെ ജനാസയാണ് അത് എങ്കിൽ 'എന്നെ വേഗം മുന്നോട്ടു കൊണ്ട് പോകൂ' എന്നായിരിക്കും അത് പറയുക. കാരണം തൻ്റെ മുൻപിൽ സുഖാനുഗ്രഹങ്ങളായിരിക്കും അത് കാണുന്നുണ്ടാവുക. എന്നാൽ നന്മ ചെയ്യാത്ത ഒരു വ്യക്തിയുടെ ജനാസയാണ് അത് എങ്കിൽ അസഹ്യമായ ശബ്ദത്തിൽ അത് അട്ടഹസിച്ചു കൊണ്ടിരിക്കും. തൻ്റെ നാശമേ! എന്ന് അലറിവിളിക്കുകയും, തന്നെ എങ്ങോട്ടാണ് കൊണ്ടുപോകുന്നത് എന്ന് അട്ടഹസിക്കുകയുമാണ് അത് ചെയ്യുക. തൻ്റെ മുൻപിൽ കാണുന്ന കഠിനമായ ശിക്ഷ കാരണത്താലാണത്. അതിൻ്റെ അട്ടഹാസം മനുഷ്യനൊഴികെ എല്ലാ ജീവികളും കേൾക്കുന്നതാണ്. മനുഷ്യർ അത് കേട്ടിരുന്നുവെങ്കിൽ ആ ശബ്ദത്തിൻ്റെ കഠിനത കാരണത്താൽ അവർ ബോധരഹിതരായി വീഴുമായിരുന്നു.