عَنْ أَبِي هُرَيْرَةَ رضي الله عنه عَنْ رَسُولِ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ قَالَ:
«إِذَا لَقِيَ أَحَدُكُمْ أَخَاهُ فَلْيُسَلِّمْ عَلَيْهِ، فَإِنْ حَالَتْ بَيْنَهُمَا شَجَرَةٌ أَوْ جِدَارٌ أَوْ حَجَرٌ ثُمَّ لَقِيَهُ فَلْيُسَلِّمْ عَلَيْهِ أَيْضًا».
[صحيح] - [رواه أبو داود] - [سنن أبي داود: 5200]
المزيــد ...
അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നു:
"നിങ്ങളിലൊരാൾ തൻ്റെ സഹോദരനെ കണ്ടുമുട്ടിയാൽ അവന് സലാം പറയട്ടെ. അവർക്ക് രണ്ടു പേർക്കുമിടയിൽ ഒരു മരമോ മതിലോ കല്ലോ മറയിടുകയും, വീണ്ടും അവർ കണ്ടുമുട്ടുകയും ചെയ്താൽ വീണ്ടും അവൻ സലാം പറയട്ടെ."
[സ്വഹീഹ്] - [അബൂദാവൂദ് ഉദ്ധരിച്ചത്] - [سنن أبي داود - 5200]
ഒരു മുസ്‌ലിമായ വ്യക്തി തൻ്റെ മുസ്‌ലിമായ മറ്റൊരു സഹോദരനെ കണ്ടുമുട്ടുമ്പോഴെല്ലാം സലാം പറയാൻ നബി -ﷺ- പ്രോത്സാഹിപ്പിക്കുന്നു. രണ്ടു പേർ ഒരുമിച്ചു യാത്ര ചെയ്യുന്ന വേളയിൽ അവർക്കിടയിൽ ഒരു മരമോ മതിലോ വലിയൊരു കല്ലോ മറയിടുകയും, വീണ്ടും അവർ ഉടനടി കണ്ടുമുട്ടുകയും ചെയ്യുകയാണെങ്കിൽ പോലും അവർ വീണ്ടും സലാം പറയട്ടെ എന്നും അവിടുന്ന് അറിയിക്കുന്നു.