ഉപവിഭാഗങ്ങൾ

ഹദീസുകളുടെ പട്ടിക

ഒരു മുസ്‌ലിമിന് മറ്റൊരു മുസ്ലിമിൻ്റെ മേലുള്ള ബാധ്യതകൾ അഞ്ചു കാര്യങ്ങളാണ്. സലാം മടക്കുക, രോഗിയെ സന്ദർശിക്കുക, ജനാസയെ പിന്തുടരുക, പ്രാർത്ഥനക്ക് ഉത്തരം നൽകുക, തുമ്മിയവന് വേണ്ടി പ്രാർത്ഥിക്കുക.
عربي ഇംഗ്ലീഷ് ഫ്രഞ്ച്
തൻ്റെ സഹോദരനെ മൂന്നിലധികം ദിവസത്തേക്ക് അകറ്റിനിർത്തൽ ഒരു മുസ്‌ലിമിന് അനുവദനീയമല്ല. രണ്ടു പേരും കണ്ടുമുട്ടുമ്പോൾ ഇവൻ ഇങ്ങോട്ടും, അവൻ അങ്ങോട്ടുമെന്ന രൂപത്തിൽ തിരിഞ്ഞു കളയുക (എന്നത് പാടില്ല). അവരിൽ ഏറ്റവും നല്ലവൻ ആദ്യം സലാം പറഞ്ഞു കൊണ്ട് തുടങ്ങുന്നവനാണ്.
عربي ഇംഗ്ലീഷ് ഫ്രഞ്ച്
ഒരാൾ -അല്ലെങ്കിൽ ഒരു പെണ്ണ് - അനുവാദമില്ലാതെ നിന്നെ (നിന്റെ വീട്ടിലേക്ക്) എത്തിനോക്കുകയും അങ്ങനെ അവനെ നീയൊരു കല്ലെടുത്തെറിയുകയും അതുവഴി അവന്റെ കണ്ണുപൊട്ടുകയും ചെയ്താൽ നിനക്ക് യാതൊരു കുറ്റവുമില്ല.
عربي ഇംഗ്ലീഷ് ഫ്രഞ്ച്