عَن أَبِي هُرَيْرَةَ رضي الله عنه قَالَ: قَالَ رَسُولُ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ:
«يُسَلِّمُ الرَّاكِبُ عَلَى المَاشِي، وَالمَاشِي عَلَى القَاعِدِ، وَالقَلِيلُ عَلَى الكَثِيرِ».
وَلِلبُخَارِي: «يُسَلِّمُ الصَّغِيرُ عَلَى الكَبِيرِ، وَالمَارُّ عَلَى القَاعِدِ، وَالقَلِيلُ عَلَى الكَثِيرِ».
[صحيح] - [متفق عليه] - [صحيح البخاري: 6232]
المزيــد ...
അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നു:
"വാഹനപ്പുറത്തുള്ളവൻ നടക്കുന്നവർക്ക് സലാം പറയണം. നടക്കുന്നവർ ഇരിക്കുന്നവർക്കും, കുറച്ചു പേർ കൂടുതൽ പേർക്കും (സലാം പറയണം).
[സ്വഹീഹ്] - [ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്] - [صحيح البخاري - 6232]
ജനങ്ങൾ തമ്മിൽ സലാം പറഞ്ഞു കൊണ്ട് അഭിവാദനം ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട ചില മര്യാദകളാണ് നബി -ﷺ- ഈ ഹദീഥിൽ പഠിപ്പിക്കുന്നത്. ''അസ്സലാമു അലൈകും വ റഹ്മതുല്ലാഹി വബറകാതുഹു'' എന്നതാണ് ഇസ്‌ലാമിലെ അഭിവാദനം. ചെറിയവർ വലിയവർക്കും, വാഹനപ്പുറത്തുള്ളവർ നടന്നു പോകുന്നവർക്കും, നടന്നു പോകുന്നവർ ഇരിക്കുന്നവർക്കും, കുറഞ്ഞ എണ്ണമുള്ള സംഘം അവരേക്കാൾ കൂടുതൽ പേരുള്ള സംഘത്തിനും സലാം പറയണം.