عَنْ عَبْدِ اللَّهِ بْنِ عَمْرٍو رَضِيَ اللَّهُ عَنْهُمَا:
أَنَّ رَجُلًا سَأَلَ النَّبِيَّ صَلَّى اللهُ عَلَيْهِ وَسَلَّمَ: أَيُّ الإِسْلاَمِ خَيْرٌ؟ قَالَ: «تُطْعِمُ الطَّعَامَ، وَتَقْرَأُ السَّلاَمَ عَلَى مَنْ عَرَفْتَ وَمَنْ لَمْ تَعْرِفْ».
[صحيح] - [متفق عليه] - [صحيح البخاري: 12]
المزيــد ...
അബ്ദുല്ലാഹി ബ്‌നു അംറ് -رَضِيَ اللَّهُ عَنْهُمَا- നിവേദനം:
നബി -ﷺ- യോട് ഒരാൾ ചോദിച്ചു: "ഇസ്‌ലാമിലെ ഏതു കാര്യമാണ് ഏറ്റവും ഉത്തമം?!" നബി -ﷺ- പറഞ്ഞു: "ഭക്ഷണം നൽകുക; നീ അറിയുന്നവരോടും അല്ലാത്തവരോടും സലാം പറയുകയും ചെയ്യുക."
[സ്വഹീഹ്] - [ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്] - [صحيح البخاري - 12]
നബി -ﷺ- യോട് ഒരിക്കൽ ചോദിക്കപ്പെട്ടു: "ഇസ്‌ലാമിൻ്റെ ഏതു കാര്യമാണ് ഏറ്റവും ശ്രേഷ്ഠമായിട്ടുള്ളത്?" നബി -ﷺ- ഉത്തരമായി രണ്ട് കാര്യങ്ങൾ പറഞ്ഞു:
ഒന്ന്: ദരിദ്രർക്ക് ഭക്ഷണം കൊടുക്കുന്നത് അധികരിപ്പിക്കൽ. ദാനം നൽകുന്നതും, സമ്മാനം നൽകുന്നതും, അതിഥേയത്വം ഒരുക്കുന്നതും, വിവാഹവേളയിൽ ഭക്ഷണം നൽകുന്നതുമെല്ലാം അതിൽ ഉൾപ്പെടും. വിശപ്പും ദാരിദ്ര്യവും വ്യാപിക്കുകയും, വിലക്കയറ്റം അധികരിക്കുകയും ചെയ്യുന്ന സന്ദർഭങ്ങളിൽ ഇത് കൂടുതൽ ശ്രേഷ്ഠതയുള്ളതാകും.
രണ്ട്: എല്ലാ മുസ്‌ലിമിനും -അവനെ നിനക്ക് പരിചയമുണ്ടെങ്കിലും ഇല്ലെങ്കിലും- സലാം പറയൽ.