عَنِ ابْنِ مَسْعُودٍ رضي الله عنه عَنِ النَّبِيِّ صَلَّى اللهُ عَلَيْهِ وَسَلَّمَ قَالَ:
«سَتَكُونُ أَثَرَةٌ وَأُمُورٌ تُنْكِرُونَهَا» قَالُوا: يَا رَسُولَ اللَّهِ فَمَا تَأْمُرُنَا؟ قَالَ: «تُؤَدُّونَ الحَقَّ الَّذِي عَلَيْكُمْ، وَتَسْأَلُونَ اللَّهَ الَّذِي لَكُمْ».
[صحيح] - [متفق عليه] - [صحيح البخاري: 3603]
المزيــد ...
അബ്ദുല്ലാഹി ബ്നു മസ്ഊദ് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു:
"(ഭരണാധികാരികളിൽ നിന്ന്) സ്വജനപക്ഷപാതവും നിങ്ങൾക്ക് അനിഷ്ടകരമായ ചില കാര്യങ്ങളും ഭാവിയിൽ ഉണ്ടാകുന്നതാണ്." സ്വഹാബികൾ ചോദിച്ചു: "അല്ലാഹുവിൻ്റെ റസൂലേ! അപ്പോൾ എന്താണ് താങ്കൾ ഞങ്ങളോട് കൽപ്പിക്കുന്നത്?" നബി -ﷺ- പറഞ്ഞു: "നിങ്ങൾക്ക് മേലുള്ള ബാധ്യതകൾ നിങ്ങൾ നിറവേറ്റുക. നിങ്ങൾക്കുള്ളത് നിങ്ങൾ അല്ലാഹുവിനോട് തേടുകയും ചെയ്യുക."
[സ്വഹീഹ്] - [ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്] - [صحيح البخاري - 3603]
മുസ്‌ലിംകളുടെ സമ്പത്തിലും ഐഹികമായ കാര്യങ്ങളിലും തങ്ങളുടെ സ്വേഛകളും ഇഷ്ടങ്ങളും നടപ്പിൽ വരുത്തുന്ന ഭരണാധികാരികൾ ഉണ്ടാകുന്നതാണെന്നും, അവർ പൊതുസമ്പത്തിൽ തങ്ങളുടെ ഇഷ്ടമനുസരിച്ച് കൈകടത്തുകയും, മുസ്‌ലിം പൊതുജനങ്ങളുടെ അവകാശങ്ങൾ തടഞ്ഞു വെക്കുകയും ചെയ്യുന്നതാണെന്ന് നബി -ﷺ- അറിയിക്കുന്നു. അതോടൊപ്പം മതപരമായ വിഷയങ്ങളിൽ അനിഷ്ടകരമായ പലതും അവരിൽ നിന്നും ഉണ്ടാകുന്നതാണ്. ഇത് കേട്ടപ്പോൾ സ്വഹാബികൾ ചോദിച്ചു: "ഈ അവസ്ഥയിൽ ഞങ്ങൾ എന്താണ് ചെയ്യേണ്ടത്?" ഭരണാധികാരികൾ പൊതുസമ്പത്ത് സ്വന്തത്തിനായി ഉപയോഗപ്പെടുത്തുന്നു എന്നത് കൊണ്ട് അവരോട് നിങ്ങൾക്കുള്ള ബാധ്യത -അവരെ കേൾക്കുകയും അനുസരിക്കുകയും ചെയ്യുക എന്നത്- നിങ്ങൾ തടയരുത്. മറിച്ച്, അവരുടെ പ്രയാസങ്ങളിൽ ക്ഷമിക്കുകയും അവരെ കേൾക്കുകയും അനുസരിക്കുകയും ഭരണവിഷയങ്ങളിൽ അവർക്കെതിരെ നിലകൊള്ളാതിരിക്കുകയും ചെയ്യുക. നിങ്ങൾക്ക് അർഹതപ്പെട്ടത് നിങ്ങൾ അല്ലാഹുവിനോട് ചോദിക്കുക. ഭരണാധികാരികളെ നേർവഴിയിലാക്കാനും അവരെ കൊണ്ടുള്ള ഉപദ്രവങ്ങളും അവരുടെ അതിക്രമങ്ങളും തടുയാനും അല്ലാഹുവിനോട് തേടുക.