+ -

عَن سَهْلِ بْنِ حُنَيْفٍ رضي الله عنه أَنَّ النَّبِيَّ صَلَّى اللهُ عَلَيْهِ وَسَلَّمَ قَالَ:
«مَنْ سَأَلَ اللهَ الشَّهَادَةَ بِصِدْقٍ بَلَّغَهُ اللهُ مَنَازِلَ الشُّهَدَاءِ، وَإِنْ مَاتَ عَلَى فِرَاشِهِ».

[صحيح] - [رواه مسلم] - [صحيح مسلم: 1909]
المزيــد ...

സഹ്ൽ ബ്നു ഹുനൈഫ് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു:
"ആരെങ്കിലും അല്ലാഹുവിനോട് സത്യസന്ധമായി രക്തസാക്ഷിത്വം ചോദിക്കുകയാണെങ്കിൽ അവൻ തൻ്റെ വിരിപ്പിൽ കിടന്ന് മരിച്ചാലും അവനെ അല്ലാഹു രക്തസാക്ഷികളുടെ പദവികളിൽ എത്തിക്കുന്നതാണ്."

[സ്വഹീഹ്] - [മുസ്ലിം ഉദ്ധരിച്ചത്] - [صحيح مسلم - 1909]

വിശദീകരണം

ആരെങ്കിലും അല്ലാഹുവിൻ്റെ മാർഗത്തിലുള്ള രക്തസാക്ഷിത്വവും അവൻ്റെ മാർഗത്തിൽ വധിക്കപ്പെടാനും ആത്മാർത്ഥമായി പ്രാർത്ഥിക്കുകയും, അവൻ്റെ ഉദ്ദേശ്യം നിഷ്കളങ്കവും സത്യസന്ധവുമായിരിക്കുകയും ചെയ്താൽ അല്ലാഹു അവൻ്റെ നിഷ്കളങ്കമായ ഉദ്ദേശ്യത്തിന് പ്രതിഫലമായി -അവൻ യുദ്ധത്തിലായി കൊണ്ടല്ലാതെ, തൻ്റെ വിരിപ്പിൽ കിടന്ന് മരണപ്പെട്ടാലും- അവന് രക്തസാക്ഷികളുടെ പദവി നൽകുന്നതാണ്.

പരിഭാഷ: ഇംഗ്ലീഷ് ഉർദു സ്‌പെയിൻ ഇന്തോനേഷ്യ ബംഗാളി ഫ്രഞ്ച് തുർക്കി റഷ്യ ബോസ്‌നിയ സിംഹള ഇന്ത്യൻ ചൈനീസ് പേർഷ്യൻ വിയറ്റ്നാമീസ് തഗാലോഗ് കുർദിഷ് ഹൗസാ പോർച്ചുഗീസ് തെലുങ്ക്‌ സ്വാഹിലി തായ്ലാൻഡിയൻ പഷ്‌'തു ആസാമീസ് السويدية الأمهرية الهولندية الغوجاراتية Kargaria النيبالية الرومانية Malagasy
വിവർത്തനം പ്രദർശിപ്പിക്കുക

ഹദീഥിൻ്റെ പാഠങ്ങളിൽ നിന്ന്

  1. നിഷ്കളങ്കമായ ഉദ്ദേശ്യം മനസ്സിൽ പുലർത്തുകയും സാധ്യമായത് പ്രവർത്തിക്കുകയും ചെയ്താൽ അവൻ ഉദ്ദേശിച്ച പ്രതിഫലവും നന്മയും അവന് ലഭിക്കുന്നതാണ്; ആ പ്രവർത്തി അവന് നേർക്കുനേരെ നിർവ്വഹിക്കാൻ സാധിച്ചില്ലെങ്കിലും.
  2. അല്ലാഹുവിൻ്റെ മാർഗത്തിൽ പോരാടുന്നതിനും, അവൻ്റെ മാർഗത്തിൽ രക്തസാക്ഷ്യം വരിക്കുന്നതിനുമുള്ള പ്രേരണയും പ്രോത്സാഹനവും.
  3. അല്ലാഹു ഈ ഉമ്മത്തിന് നൽകിയ ആദരവ്. വളരെ കുറഞ്ഞ പ്രവർത്തനം കൊണ്ട് സ്വർഗത്തിൽ ഉന്നതമായ പദവികൾ അവൻ അവർക്ക് നൽകുന്നു.
കൂടുതൽ