عَنْ أَبِي هُرَيْرَةَ رضي الله عنه قَالَ: قَالَ رَسُولُ اللهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ:
«مَا يَزَالُ البَلاَءُ بِالمُؤْمِنِ وَالمُؤْمِنَةِ فِي نَفْسِهِ وَوَلَدِهِ وَمَالِهِ حَتَّى يَلْقَى اللَّهَ وَمَا عَلَيْهِ خَطِيئَةٌ».
[حسن] - [رواه الترمذي وأحمد] - [سنن الترمذي: 2399]
المزيــد ...
അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നു:
"വിശ്വാസിയായ പുരുഷനെയും സ്ത്രീയെയും അവരുടെ ശരീരത്തിലും സന്താനങ്ങളിലും സമ്പത്തിലും പരീക്ഷണങ്ങൾ ബാധിച്ചു കൊണ്ടേയിരിക്കും. അങ്ങനെ അല്ലാഹുവിനെ കണ്ടുമുട്ടുമ്പോൾ അവൻ്റെ മേൽ യാതൊരു തെറ്റുമുണ്ടായിരിക്കുകയില്ല."
[ഹസൻ] - - [سنن الترمذي - 2399]
പരീക്ഷണങ്ങളും പ്രയാസങ്ങളും വിശ്വാസിയായ പുരുഷനെയും സ്ത്രീയെയും ബാധിച്ചു കൊണ്ടിരിക്കുമെന്ന് നബി -ﷺ- അറിയിക്കുന്നു. അവൻ്റെ സ്വന്തത്തെ ബാധിക്കുന്ന ആരോഗ്യത്തിലും ശരീരത്തിലുമുണ്ടാകുന്ന പരീക്ഷണങ്ങൾ, അവൻ്റെ സന്താനങ്ങൾക്ക് രോഗം ബാധിക്കുന്നതിലൂടെയോ അവരെ നഷ്ടപ്പെടുന്നതിലൂടെയോ അവരുടെ ഭാഗത്ത് നിന്ന് നേരിട്ടേക്കാവുന്ന ധിക്കാരത്തിലൂടെയോ ഉണ്ടാകുന്ന പരീക്ഷണങ്ങൾ, അവൻ്റെ സമ്പത്തിൽ ദാരിദ്ര്യം ബാധിക്കുകയോ കച്ചവടം നഷ്ടമാവുകയോ സമ്പത്ത് മോഷ്ടിക്കപ്പെടുകയോ ചെയ്യുന്നതിലൂടെയുണ്ടാകുന്ന പ്രയാസങ്ങൾ, ജീവിതത്തിൽ ബാധിക്കാവുന്ന ഞെരുക്കങ്ങളും ഉപജീവനത്തിലെ ഇടുക്കങ്ങളും... ഇങ്ങനെയുള്ള പരീക്ഷണങ്ങളിലൂടെയെല്ലാം അല്ലാഹു അവൻ്റെ തിന്മകളും പാപങ്ങളും പൊറുത്തു കൊടുക്കുകയും അവസാനം അവൻ അല്ലാഹുവിനെ കണ്ടുമുട്ടുമ്പോൾ താൻ ചെയ്തു പോയ തിന്മകളെല്ലാം പൊറുക്കപ്പെടുകയും, ശുദ്ധീകരിക്കപ്പെടുകയും ചെയ്ത നിലയിൽ അവന് അല്ലാഹുവിനെ കണ്ടുമുട്ടാൻ സാധിക്കുകയും ചെയ്യും എന്നും അവിടുന്ന് അറിയിക്കുന്നു.