ഹദീസുകളുടെ പട്ടിക

പ്രതിഫലത്തിൻ്റെ വലിപ്പം പരീക്ഷണത്തിൻ്റെ കാഠിന്യം അനുസരിച്ചായിരിക്കും. അല്ലാഹു ഒരു കൂട്ടരെ ഇഷ്ടപ്പെട്ടാൽ അവരെ പരീക്ഷിക്കുന്നതായിരിക്കും. ആരെങ്കിലും അതിൽ തൃപ്തി കാണിച്ചാൽ അവർക്ക് (അല്ലാഹുവിൻ്റെ) തൃപ്തിയുണ്ട്. ആരെങ്കിലും അതിൽ ഈർഷ്യത കാണിച്ചാൽ അവർക്ക് അല്ലാഹുവിൻ്റെ കോപവുമുണ്ട്.
عربي ഇംഗ്ലീഷ് ഉർദു
ആർക്കെങ്കിലും അല്ലാഹു നന്മ ഉദ്ദേശിച്ചാൽ അവനെ ക്ലേശം അനുഭവിപ്പിക്കുന്നതാണ്
عربي ഇംഗ്ലീഷ് ഉർദു
മോനെ! ഞാൻ നിനക്ക് ചില വാക്കുകൾ പഠിപ്പിച്ചു നൽകാം. നീ അല്ലാഹുവിനെ സൂക്ഷിക്കുക; എങ്കിൽ അവൻ നിന്നെ സംരക്ഷിക്കുന്നതാണ്. നീ അല്ലാഹുവിനെ സൂക്ഷിക്കുക; എങ്കിൽ അവനെ നിൻ്റെ മുൻപിൽ (ആവശ്യങ്ങളിൽ) നീ കണ്ടെത്തുന്നതാണ്. നീ ചോദിക്കുകയാണെങ്കിൽ അല്ലാഹുവിനോട് ചോദിക്കുക. നീ സഹായം തേടുകയാണെങ്കിൽ അല്ലാഹുവിനോട് സഹായം തേടുക!
عربي ഇംഗ്ലീഷ് ഉർദു
സർവ്വ സൃഷ്ടികളുടെയും വിധിനിർണ്ണയത്തിൻ്റെ കണക്കുകൾ ആകാശങ്ങളെയും ഭൂമിയെയും സൃഷ്ടിക്കുന്നതിന് അൻപതിനായിരം വർഷങ്ങൾക്ക് മുൻപ് അല്ലാഹു രേഖപ്പെടുത്തിയിരിക്കുന്നു
عربي ഇംഗ്ലീഷ് ഉർദു
വിശ്വാസിയായ പുരുഷനെയും സ്ത്രീയെയും അവരുടെ ശരീരത്തിലും സന്താനങ്ങളിലും സമ്പത്തിലും പരീക്ഷണങ്ങൾ ബാധിച്ചു കൊണ്ടേയിരിക്കും. അങ്ങനെ അല്ലാഹുവിനെ കണ്ടുമുട്ടുമ്പോൾ അവൻ്റെ മേൽ യാതൊരു തെറ്റുമുണ്ടായിരിക്കുകയില്ല
عربي ഇംഗ്ലീഷ് ഉർദു
ശക്തനായ മുഅ്മിനാണ് ദുർബലനായ മുഅ്മിനിനെക്കാൾ നല്ലതും, അല്ലാഹുവിന് കൂടുതൽ ഇഷ്ടമുള്ളവനും. (മുഅ്മിനുകളായ) എല്ലാവരിലും നന്മയുണ്ട്
عربي ഇംഗ്ലീഷ് ഉർദു
സത്യസന്ധനും (അല്ലാഹുവിനാൽ) സത്യപ്പെടുത്തപ്പെട്ടവരുമായ അല്ലാഹുവിൻ്റെ റസൂൽ -ﷺ- ഞങ്ങളെ അറിയിച്ചു: "നിങ്ങളുടെ ഓരോരുത്തരുടെയും സൃഷ്ടിപ്പ് അവൻ്റെ മാതാവിൻ്റെ വയറ്റിൽ നാൽപ്പത് ദിവസം -അല്ലെങ്കിൽ നാൽപ്പത് രാത്രി- ഒരുമിച്ചു കൂട്ടപ്പെടുന്നതാണ്
عربي ഇംഗ്ലീഷ് ഉർദു
എല്ലാ കാര്യവും അല്ലാഹുവിൻ്റെ വിധിപ്രകാരമാണ്; കഴിവുകേടും സാമർഥ്യവും പോലും. അല്ലെങ്കിൽ സാമർഥ്യവും കഴിവുകേടും പോലും
عربي ഇംഗ്ലീഷ് ഉർദു
അല്ലാഹു തൻ്റെ അടിമ ഏതെങ്കിലുമൊരു നാട്ടിൽ മരിക്കണമെന്ന് വിധിച്ചിട്ടുണ്ടെങ്കിൽ അവന് അവിടേക്ക് ഒരു ആവശ്യമുണ്ടാക്കുന്നതാണ്
عربي ഇംഗ്ലീഷ് ഉർദു
ലാ ഇലാഹ ഇല്ലല്ലാഹ് എന്ന് പറയുക; താങ്കൾക്ക് വേണ്ടി അത് കൊണ്ട് ഖിയാമത്ത് നാളിൽ ഞാൻ സാക്ഷ്യം പറയാം
عربي ഇംഗ്ലീഷ് ഉർദു
(വിപത്തുകൾ സംഭവിച്ചാൽ) അട്ടഹസിക്കുന്നവളിൽ നിന്നും, തല മുണ്ഡനം ചെയ്യുന്നവളിൽ നിന്നും, വസ്ത്രം വലിച്ചു കീറുന്നവളിൽ നിന്നും നബി -ﷺ- ബന്ധം വിഛേദിച്ചിരിക്കുന്നു
عربي ഇംഗ്ലീഷ് ഉർദു