عَنْ عَبْدِ اللهِ بْنِ عَمْرِو بْنِ الْعَاصِ رضي الله عنهما قَالَ: سَمِعْتُ رَسُولَ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ يَقُولُ:
«كَتَبَ اللهُ مَقَادِيرَ الْخَلَائِقِ قَبْلَ أَنْ يَخْلُقَ السَّمَاوَاتِ وَالْأَرْضَ بِخَمْسِينَ أَلْفَ سَنَةٍ، قَالَ: وَعَرْشُهُ عَلَى الْمَاءِ».
[صحيح] - [رواه مسلم] - [صحيح مسلم: 2653]
المزيــد ...
അബ്ദുല്ലാഹി ബ്‌നു അംറ് ബ്‌നിൽ ആസ്വ് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു:
"സർവ്വ സൃഷ്ടികളുടെയും വിധിനിർണ്ണയത്തിൻ്റെ കണക്കുകൾ ആകാശങ്ങളെയും ഭൂമിയെയും സൃഷ്ടിക്കുന്നതിന് അൻപതിനായിരം വർഷങ്ങൾക്ക് മുൻപ് അല്ലാഹു രേഖപ്പെടുത്തിയിരിക്കുന്നു." നബി -ﷺ- അതോടൊപ്പം പറഞ്ഞു: "അല്ലാഹുവിൻ്റെ സിംഹാസനം വെള്ളത്തിന് മുകളിലാണുള്ളത്."
[സ്വഹീഹ്] - [മുസ്ലിം ഉദ്ധരിച്ചത്] - [صحيح مسلم - 2653]
സൃഷ്ടികളുടെ ജീവിതത്തിൽ സംഭവിക്കാനിരിക്കുന്ന സംഭവങ്ങളെല്ലാം വിശദമായ രൂപത്തിൽ അല്ലാഹു രേഖപ്പെടുത്തിയിരിക്കുന്നു എന്ന് നബി -ﷺ- ഈ ഹദീഥിലൂടെ അറിയിക്കുന്നു. അവരുടെ ജീവിതവും മരണവും ഉപജീവനവും മറ്റുമെല്ലാം 'ലൗഹുൽ മഹ്ഫൂദ്വിൽ ആകാശങ്ങളെയും ഭൂമിയെയും സൃഷ്ടിക്കുന്നതിന് അൻപതിനായിരം വർഷങ്ങൾക്ക് മുൻപ് തന്നെ രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു. അല്ലാഹു വിധിച്ചതു പ്രകാരം മാത്രമാണ് ഈ കാര്യങ്ങളെല്ലാം സംഭവിക്കുന്നത്. സംഭവിക്കുന്ന ഏതൊരു കാര്യവും അല്ലാഹുവിൻ്റെ വിധിനിർണ്ണയം അനുസരിച്ചാണ് നടക്കുന്നത്. ഒരു വ്യക്തിയെ ബാധിച്ച യാതൊരു കാര്യവും അവനെ ബാധിക്കാതെ പോകേണ്ടതായിരുന്നില്ല. അവന് ലഭിക്കാതെ പോയതൊന്നും അവന് കിട്ടേണ്ടതുമായിരുന്നില്ല.