عن أنس بن مالك رضي الله عنه عن النبي صلى الله عليه وسلم أنه قال: "إن عِظَمَ الجزاءِ مع عِظَمِ البلاءِ، وإن الله تعالى إذا أحب قوما ابتلاهم، فمن رَضِيَ فله الرِضا، ومن سَخِطَ فله السُّخْطُ".
[صحيح] - [رواه الترمذي وابن ماجه]
المزيــد ...

അനസ് ബ്നു മാലിക് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "പ്രതിഫലത്തിൻ്റെ വലിപ്പം പരീക്ഷണത്തിൻ്റെ കാഠിന്യം അനുസരിച്ചായിരിക്കും. അല്ലാഹു ഒരു കൂട്ടരെ ഇഷ്ടപ്പെട്ടാൽ അവരെ പരീക്ഷിക്കുന്നതായിരിക്കും. ആരെങ്കിലും അതിൽ തൃപ്തി കാണിച്ചാൽ അവർക്ക് (അല്ലാഹുവിൻ്റെ) തൃപ്തിയുണ്ട്. ആരെങ്കിലും അതിൽ ഈർഷ്യത കാണിച്ചാൽ അവർക്ക് അല്ലാഹുവിൻ്റെ കോപവുമുണ്ട്."
സ്വഹീഹ് - ഇബ്നു മാജഃ ഉദ്ധരിച്ചത്

വിശദീകരണം

അല്ലാഹുവിൽ വിശ്വസിക്കുന്നവർക്ക് അവരുടെ ശരീരത്തിലും സമ്പത്തിലും മറ്റുമെല്ലാം ചില പ്രയാസങ്ങൾ ബാധിച്ചേക്കാം എന്ന് നബി -ﷺ- ഈ ഹദീഥിൽ നമ്മെ അറിയിക്കുന്നു. ആ പ്രയാസങ്ങളിൽ അവൻ ക്ഷമിക്കുകയാണെങ്കിൽ അല്ലാഹു അവന് പ്രതിഫലം നൽകുന്നതാണ്. മാത്രമല്ല, അവനെ ബാധിച്ച ദുരിതത്തിൻ്റെ കാഠിന്യം അധികരിക്കുന്നതിന് അനുസരിച്ച് അവനുള്ള പ്രതിഫലവും അല്ലാഹുവിങ്കൽ അധികരിച്ചു കൊണ്ടിരിക്കും. ഇത്തരം പ്രയാസങ്ങൾ അല്ലാഹു ഒരു മുഅ്മിനിനെ (വിശ്വാസിയെ) സ്നേഹിക്കുന്നതിൻ്റെ അടയാളമാണെന്ന് കൂടി നബി -ﷺ- പഠിപ്പിക്കുന്നു. അല്ലാഹുവിൻ്റെ വിധിയും തീരുമാനവും എന്തായാലും നടപ്പിലാകുമെന്നും, അതിൽ യാതൊരു സംശയവുമില്ലെന്നും ഈ ഹദീഥ് ഓർമ്മപ്പെടുത്തുന്നു. എന്നാൽ ആരെങ്കിലും പരീക്ഷണങ്ങളിൽ ക്ഷമിക്കുകയും, അതിൽ തൃപ്തിയടയുകയും ചെയ്താൽ അതിൻ്റെ പ്രതിഫലമായി അല്ലാഹു അവനെ തൃപ്തിപ്പെടുകയും, അവന് മതിയായ പ്രതിഫലം നൽകുകയും ചെയ്യുന്നതാണ്. ആരെങ്കിലും അല്ലാഹുവിൻ്റെ വിധിയിൽ കോപിക്കുകയും, വെറുപ്പ് കാണിക്കുകയും ചെയ്താൽ അല്ലാഹു അവനോട് കോപിക്കുകയും, അവന് മതിയായ ശിക്ഷ നൽകുകയും ചെയ്യുന്നതാണ്.

പരിഭാഷ: ഇംഗ്ലീഷ് ഫ്രഞ്ച് സ്‌പെയിൻ തുർക്കി ഉർദു ഇന്തോനേഷ്യ ബോസ്‌നിയ റഷ്യ ബംഗാളി ചൈനീസ് പേർഷ്യൻ തഗാലോഗ് ഇന്ത്യൻ സിംഹള ഉയ്ഗൂർ കുർദിഷ് ഹൗസാ പോർച്ചുഗീസ് തെലുങ്ക്‌ സ്വാഹിലി തമിൾ ബോർമീസ് ജെർമൻ ജപ്പാനീസ് പഷ്‌'തു
വിവർത്തനം പ്രദർശിപ്പിക്കുക

من فوائد الحديث

  1. * ഏതെങ്കിലും നിർബന്ധ കർമ്മം ഉപേക്ഷിക്കുന്നതിലേക്കോ - ഉദാഹരണം ക്ഷമ ഉപേക്ഷിക്കുക -, തിന്മകൾ പ്രവർത്തിക്കുന്നതിലേക്കോ - ഉദാഹരണം (സ്വന്തം) വസ്ത്രം പിച്ചിച്ചീന്തുകയും മുഖത്തടിക്കുകയും ചെയ്യുക - വഴിവെക്കാത്തിടത്തോളം നമ്മെ ബാധിക്കുന്ന പ്രയാസങ്ങൾ തിന്മകൾക്കുള്ള പ്രായശ്ചിത്തമാണ്.
  2. * അല്ലാഹുവിൻ്റെ മഹത്വത്തിന് യോജിക്കുന്ന രൂപത്തിൽ സ്നേഹം (محبة) എന്ന വിശേഷണം അവനുണ്ട് എന്ന് സ്ഥിരീകരിക്കുന്നു.
  3. * ഒരു മുസ്ലിമിനെ ബാധിക്കുന്ന പ്രയാസങ്ങൾ അവൻ്റെ വിശ്വാസത്തിൻ്റെ സത്യസന്ധതക്കുള്ള തെളിവാണ്.
  4. * അല്ലാഹുവിൻ്റെ മഹത്വത്തിന് യോജിക്കുന്ന രൂപത്തിൽ തൃപ്തി, കോപം എന്നീ വിശേഷണങ്ങൾ അവനുണ്ട് എന്ന് സ്ഥിരീകരിക്കുന്നു.
  5. * അല്ലാഹുവിൻ്റെ വിധിയിലും തീരുമാനത്തിലും തൃപ്തിപ്പെടുക എന്നത് ഏറെ പ്രോത്സാഹനീയമാണ് (മുസ്തഹബ്ബ്).
  6. * അല്ലാഹുവിൻ്റെ വിധിയിലും തീരുമാനത്തിലും കോപിക്കുക എന്നത് നിഷിദ്ധമാണ്.
  7. * പ്രയാസങ്ങളിൽ ക്ഷമിക്കാൻ ഈ ഹദീഥ് പ്രേരണ നൽകുന്നു.
  8. * മനുഷ്യൻ വെറുക്കുന്ന ചില കാര്യങ്ങളിൽ അവന് ധാരാളം നന്മകളുണ്ടായിരിക്കാം.
  9. * അല്ലാഹുവിൻ്റെ പ്രവർത്തനങ്ങളിലെല്ലാം മഹത്തരമായ യുക്തി അവനുണ്ട് എന്നത് സ്ഥിരീകരിക്കുന്നു.
  10. * പ്രവർത്തനത്തിൻ്റെ തരം പോലെയായിരിക്കും പ്രതിഫലം ലഭിക്കുക.
കൂടുതൽ