عَنْ طَاوُسٍ أَنَّهُ قَالَ: أَدْرَكْتُ نَاسًا مِنْ أَصْحَابِ رَسُولِ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ، يَقُولُونَ كُلُّ شَيْءٍ بِقَدَرٍ، قَالَ: وَسَمِعْتُ عَبْدَ اللهِ بْنَ عُمَرَ رضي الله عنهما يَقُولُ: قَالَ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ:
«كُلُّ شَيْءٍ بِقَدَرٍ، حَتَّى الْعَجْزِ وَالْكَيْسِ، أَوِ الْكَيْسِ وَالْعَجْزِ».
[صحيح] - [رواه مسلم] - [صحيح مسلم: 2655]
المزيــد ...
ത്വാഊസ് (റഹി) നിവേദനം: നബി -ﷺ- യുടെ സ്വഹാബികളിൽ അനേകം പേരെ ഞാൻ കണ്ടിട്ടുണ്ട്. അവരെല്ലാം പറഞ്ഞിരുന്നത് 'എല്ലാ കാര്യവും അല്ലാഹുവിൻ്റെ വിധിപ്രകാരമാണെന്നാണ്'. അദ്ദേഹം തന്നെ പറയുന്നു: "അബ്ദുല്ലാഹി ബ്‌നു ഉമർ -رَضِيَ اللَّهُ عَنْهُمَا- പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്: നബി -ﷺ- പറഞ്ഞിരിക്കുന്നു:
"എല്ലാ കാര്യവും അല്ലാഹുവിൻ്റെ വിധിപ്രകാരമാണ്; കഴിവുകേടും സാമർഥ്യവും പോലും. അല്ലെങ്കിൽ സാമർഥ്യവും കഴിവുകേടും പോലും."
[സ്വഹീഹ്] - [മുസ്ലിം ഉദ്ധരിച്ചത്] - [صحيح مسلم - 2655]
എല്ലാ കാര്യങ്ങളും അല്ലാഹുവിൻ്റെ വിധിപ്രകാരമാണ് സംഭവിക്കുന്നത് എന്ന് നബി -ﷺ- വിവരിക്കുന്നു. ഭൗതികമോ മതപരമോ ആയ വിഷയങ്ങളിൽ നിർബന്ധമായും പ്രവർത്തിക്കേണ്ട കാര്യങ്ങൾ ഉപേക്ഷിക്കുക, അത് പിന്നീടൊരു സമയത്തേക്ക് നീട്ടിവെക്കുക, സമയം വൈകിപ്പിക്കുക പോലുള്ളതാണ് കഴിവുകേട് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഭൗതികമോ മതപരമോ ആയ കാര്യങ്ങളിലുള്ള താൽപ്പര്യവും നൈപുണ്യവുമാണ് സാമർഥ്യം എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്. സാമർഥ്യവും കഴിവുകേടും മറ്റെല്ലാ കാര്യങ്ങളും അല്ലാഹുവിൻ്റെ വിധിപ്രകാരമാണ്. അല്ലാഹു മുൻകൂട്ടി അറിയാത്തതോ, അവൻ ഉദ്ദേശിക്കാത്തതോ ആയ ഒരു കാര്യം പോലും ഈ പ്രപഞ്ചത്തിൽ സംഭവിക്കുകയില്ല.