ഉപവിഭാഗങ്ങൾ

ഹദീസുകളുടെ പട്ടിക

ഈ ദിവസങ്ങളിലെ സൽകർമ്മങ്ങളേക്കാൾ നന്മകൾ അല്ലാഹുവിന് പ്രിയങ്കരമായ മറ്റൊരു ദിവസവുമില്ല.
عربي ഇംഗ്ലീഷ് ഫ്രഞ്ച്
മരണപ്പെടുന്നവരുടെ ഓരോരുത്തരുടെയും പ്രവർത്തനങ്ങൾ അതോടെ അവസാനിക്കുന്നതാണ്. അല്ലാഹുവിൻ്റെ മാർഗത്തിൽ കാവൽ നിൽക്കുന്നയാളുടേതൊഴികെ. അത് അന്ത്യനാൾ വരെ വളർന്നുവലുതായിക്കൊണ്ടേയിരിക്കും. ഖബ്റിലെ പരീക്ഷണത്തിൽ നിന്നും അയാൾ രക്ഷപെടുകയും ചെയ്യും.
عربي ഇംഗ്ലീഷ് ഫ്രഞ്ച്
അല്ലാഹുവിന്റെ മാർഗത്തിൽ പോരാടുന്നവന്റെ കാര്യം അല്ലാഹു ഏറ്റെടുത്തിരിക്കുന്നു; അവനെ അല്ലാഹു സ്വർഗത്തിൽ പ്രവേശിപ്പിക്കുമെന്ന്. അതല്ലെങ്കിൽ പ്രതിഫലവും യുദ്ധാർജിത സ്വത്തുമായി അവനെ സുരക്ഷിതനായി തിരിച്ചയക്കുമെന്ന്.
عربي ഇംഗ്ലീഷ് ഫ്രഞ്ച്
അല്ലാഹുവിന്റെ മാർഗത്തിൽ ഒരു ദിവസം കാവലിരിക്കൽ ഈ ലോകത്തേക്കാളും അതിലുള്ള എല്ലാത്തിനേക്കാളും ഉത്തമമാകുന്നു.
عربي ഇംഗ്ലീഷ് ഫ്രഞ്ച്
അല്ലാഹുവിന്റെ മാർഗത്തിൽ, രാവിലെയോ വൈകുന്നേരമോ ഉള്ള ഒരു പുറപ്പെടൽ, സൂര്യൻ എന്തിന്റെയൊക്കെ മുകളിലാണോ ഉദിക്കുകയും അസ്തമിക്കുകയും ചെയ്തിട്ടുള്ളത്, അതിനേക്കാളെല്ലാം ഉത്തമമാകുന്നു.
عربي ഇംഗ്ലീഷ് ഫ്രഞ്ച്
അല്ലാഹുവിന്റെ മാർഗത്തിൽ മുറിവേറ്റ ഏതൊരാളും തന്റെ മുറിവിൽ രക്തമൊലിപ്പിച്ചുകൊണ്ടല്ലാതെ പരലോകത്ത് വരികയില്ല. നിറം ചോരയുടെ നിറവും, ഗന്ധം കസ്തൂരിയുടെ ഗന്ധവുമായിരിക്കും.
عربي ഇംഗ്ലീഷ് ഫ്രഞ്ച്