عَن زَيْدِ بْنِ خَالِدٍ رَضِيَ اللَّهُ عَنْهُ أَنَّ رَسُولَ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ قَالَ:
«مَنْ جَهَّزَ غَازِيًا فِي سَبِيلِ اللَّهِ فَقَدْ غَزَا، وَمَنْ خَلَفَ غَازِيًا فِي سَبِيلِ اللَّهِ بِخَيْرٍ فَقَدْ غَزَا».
[صحيح] - [متفق عليه] - [صحيح البخاري: 2843]
المزيــد ...
സൈദു ബ്നു ഖാലിദ് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി ﷺ പറഞ്ഞു:
"ആരെങ്കിലും അല്ലാഹുവിൻ്റെ മാർഗത്തിൽ യുദ്ധം ചെയ്യാൻ ഒരാൾക്ക് വിഭവം ഒരുക്കി നൽകിയാൽ അവൻ തീർച്ചയായും യുദ്ധം ചെയ്തിരിക്കുന്നു. ആരെങ്കിലും ഒരു പടയാളിയുടെ കുടുംബത്തിൻ്റെ കാര്യം നോക്കാൻ നല്ല രൂപത്തിൽ അവന് പകരമായി നിന്നാൽ അവനും യുദ്ധം ചെയ്തിരിക്കുന്നു."
[സ്വഹീഹ്] - [ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്] - [صحيح البخاري - 2843]
അല്ലാഹുവിൻ്റെ മാർഗത്തിൽ യുദ്ധം ചെയ്യുന്നതിന് വേണ്ടി -യാത്രക്ക് വേണ്ട സൗകര്യങ്ങൾ ഒരുക്കി നൽകുകയും, യുദ്ധത്തിൽ അനിവാര്യമായും വേണ്ട ആയുധങ്ങളും വാഹനങ്ങളും ഭക്ഷണവും മറ്റു ചെലവുകളും വഹിക്കുകയും ചെയ്തു കൊണ്ട്- ഒരു പോരാളിയെ ആരെങ്കിലും സഹായിച്ചാൽ അവന് യുദ്ധത്തിൽ പങ്കെടുത്ത പോരാളിയുടെ അതേ പരിഗണനയുണ്ട്; പോരാളിക്ക് ലഭിക്കുന്ന പ്രതിഫലം അവനും ലഭിക്കുന്നതാണ്.
ആരെങ്കിലും അല്ലാഹുവിൻ്റെ മാർഗത്തിൽ യുദ്ധം ചെയ്യുന്ന ഒരു പോരാളിയൂടെ കാര്യങ്ങൾ ഏറ്റെടുക്കുകയും, അയാളുടെ അസാന്നിദ്ധ്യത്തിൽ കുടുംബത്തിൻ്റെ കാര്യങ്ങൾ ശ്രദ്ധിക്കുകയും ചെയ്താൽ അവന് യുദ്ധം ചെയ്യുന്ന ആ പോരാളിയുടെ അതേ സ്ഥാനമുണ്ട്.