عَنِ الْبَرَاءِ رضي الله عنه:
عَنِ النَّبِيِّ صَلَّى اللهُ عَلَيْهِ وَسَلَّمَ أَنَّهُ قَالَ فِي الْأَنْصَارِ: «لَا يُحِبُّهُمْ إِلَّا مُؤْمِنٌ، وَلَا يُبْغِضُهُمْ إِلَّا مُنَافِقٌ، مَنْ أَحَبَّهُمْ أَحَبَّهُ اللهُ وَمَنْ أَبْغَضَهُمْ أَبْغَضَهُ اللهُ».
[صحيح] - [متفق عليه] - [صحيح مسلم: 75]
المزيــد ...
ബറാഅ് -رَضِيَ اللَّهُ عَنْهُ- നിവേദനം:
നബി -ﷺ- അൻസ്വാരികളെ കുറിച്ച് പറഞ്ഞു: "ഒരു മുഅ്മിനല്ലാതെ (വിശ്വാസിയല്ലാതെ) അവരെ സ്നേഹിക്കുകയില്ല. ഒരു കപടവിശ്വാസിയല്ലാതെ അവരെ വെറുക്കുകയുമില്ല. ആരെങ്കിലും അൻസ്വാരികളെ സ്നേഹിച്ചാൽ അല്ലാഹു അവനെ സ്നേഹിക്കുന്നതാണ്. ആരെങ്കിലും അവരെ വെറുത്താൽ അല്ലാഹു അവരെ വെറുക്കുന്നതാണ്."
[സ്വഹീഹ്] - [ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്] - [صحيح مسلم - 75]
മദീനക്കാരായ അൻസ്വാരികളെ സ്നേഹിക്കുക എന്നത് ഈമാനിൻ്റെ പൂർണ്ണതയുടെ അടയാളമാണെന്ന് നബി -ﷺ- അറിയിക്കുന്നു. കാരണം ഇസ്‌ലാമിനെയും നബി -ﷺ- യെയും സഹായിക്കാൻ ആദ്യമായി മുന്നോട്ടു വന്നവരാണവർ. മുസ്‌ലിംകൾക്ക് അഭയം നൽകാൻ അവർ ഏറെ പരിശ്രമിക്കുകയും, തങ്ങളുടെ സമ്പത്തും ശരീരവും അല്ലാഹുവിൻ്റെ മാർഗത്തിൽ വിനിയോഗിക്കുകയും ചെയ്തു. അവരെ വെറുക്കുക എന്നത് കപടവിശ്വാസത്തിൻ്റെ ലക്ഷണമാണെന്നും നബി -ﷺ- അറിയിച്ചു. അൻസ്വാരികളെ സ്നേഹിച്ചവരെ അല്ലാഹു സ്നേഹിക്കുന്നതാണെന്നും, അവരോട് വെറുപ്പു വെക്കുന്നവരെ അല്ലാഹു വെറുക്കുന്നതാണെന്നും അതോടൊപ്പം നബി -ﷺ- അറിയിച്ചു.