ഹദീസുകളുടെ പട്ടിക

നിങ്ങളിൽ നിന്ന് ഒരു ഉറ്റമിത്രമുണ്ടാവുന്നതിൽ നിന്ന് ഞാൻ അല്ലാഹുവിനോട് വിടുതൽ പറയുന്നു
عربي ഇംഗ്ലീഷ് ഉർദു
നിങ്ങൾ അല്ലാഹുവിനെ സൂക്ഷിക്കുകയും, (ഭരണാധികാരിയെ) -അതൊരു അബ്സീനിയക്കാരനായ അടിമയാണെങ്കിലും- കേൾക്കുകയും അനുസരിക്കുകയും ചെയ്യുക. എനിക്ക് ശേഷം നിങ്ങൾ കഠിനമായ ഭിന്നത കാണുന്നതാണ്. അപ്പോൾ എൻ്റെ ചര്യയെയും നേർമാർഗത്തിൽ ചരിക്കുന്ന സന്മാർഗചിത്തരായ ഖലീഫമാരുടെ ചര്യയെയും നിങ്ങൾ പിൻപറ്റുക
عربي ഇംഗ്ലീഷ് ഉർദു
നബി -ﷺ- അൻസ്വാരികളെ കുറിച്ച് പറഞ്ഞു: "ഒരു മുഅ്മിനല്ലാതെ (വിശ്വാസിയല്ലാതെ) അവരെ സ്നേഹിക്കുകയില്ല. ഒരു കപടവിശ്വാസിയല്ലാതെ അവരെ വെറുക്കുകയുമില്ല. ആരെങ്കിലും അൻസ്വാരികളെ സ്നേഹിച്ചാൽ അല്ലാഹു അവനെ സ്നേഹിക്കുന്നതാണ്. ആരെങ്കിലും അവരെ വെറുത്താൽ അല്ലാഹു അവരെ വെറുക്കുന്നതാണ്
عربي ഇംഗ്ലീഷ് ഉർദു
തീർച്ചയായും ഈ പതാക ഞാൻ നാളെ ഒരാളെ ഏൽപ്പിക്കുന്നതാണ്; അല്ലാഹുവിനെയും റസൂലിനെയും അദ്ദേഹം സ്നേഹിക്കുന്നു. അല്ലാഹു അദ്ദേഹത്തിനെ കൊണ്ട് വിജയം നൽകുന്നതാണ്
عربي ഇംഗ്ലീഷ് ഉർദു
നിങ്ങൾ എൻ്റെ (അനുചരന്മാരായ) സ്വഹാബികളെ ചീത്ത പറയരുത്. നിങ്ങളിലൊരാൾ ഉഹ്ദ് മലയോളം സ്വർണ്ണം ചെലവഴിച്ചാലും അവരുടെ ഒരു മുദ്ദിന്റെ എത്രയോ അതിൻ്റെ പകുതിയോ എത്തുന്നതല്ല
عربي ഇംഗ്ലീഷ് ഉർദു
നബി -ﷺ- അബൂബക്റിനെയും ഉമറിനെയും -رَضِيَ اللَّهُ عَنْهُمَا- കുറിച്ച് പറഞ്ഞു: "സ്വർഗത്തിലെ ആദ്യകാലക്കാർ മുതൽ അവസാനകാലക്കാർ വരെയുള്ള -നബിമാരും റസൂലുകളും ഒഴിച്ചുള്ള- മദ്ധ്യവയസ്കരുടെ നേതാക്കന്മാരാണ് ഇവർ രണ്ടു പേരും
عربي ഇംഗ്ലീഷ് ഉർദു
നീ ഥാബിതിൻ്റെ അടുത്ത് ചെല്ലുകയും, 'താങ്കൾ നരകക്കാരിൽ പെട്ടവനല്ല; മറിച്ച്, സ്വർഗക്കാരിൽ പെട്ടവനാണ്' എന്ന് അറിയിക്കുകയും ചെയ്യുക
عربي ഇംഗ്ലീഷ് ഉർദു