+ -

عَنْ ‌أَنَسِ بْنِ مَالِكٍ رَضِيَ اللهُ عَنْهُ:
أَنَّ النَّبِيَّ صَلَّى اللهُ عَلَيْهِ وَسَلَّمَ افْتَقَدَ ثَابِتَ بْنَ قَيْسٍ، فَقَالَ رَجُلٌ: يَا رَسُولَ اللهِ، أَنَا أَعْلَمُ لَكَ عِلْمَهُ، فَأَتَاهُ فَوَجَدَهُ جَالِسًا فِي بَيْتِهِ، مُنَكِّسًا رَأْسَهُ، فَقَالَ: مَا شَأْنُكَ؟ فَقَالَ شَرٌّ، كَانَ يَرْفَعُ صَوْتَهُ فَوْقَ صَوْتِ النَّبِيِّ صَلَّى اللهُ عَلَيْهِ وَسَلَّمَ، فَقَدْ حَبِطَ عَمَلُهُ، وَهُوَ مِنْ أَهْلِ النَّارِ، فَأَتَى الرَّجُلُ فَأَخْبَرَهُ أَنَّهُ قَالَ كَذَا وَكَذَا، فَرَجَعَ الْمَرَّةَ الْآخِرَةَ بِبِشَارَةٍ عَظِيمَةٍ، فَقَالَ: «اذْهَبْ إِلَيْهِ فَقُلْ لَهُ: إِنَّكَ لَسْتَ مِنْ أَهْلِ النَّارِ، وَلَكِنْ مِنْ أَهْلِ الْجَنَّةِ».

[صحيح] - [متفق عليه] - [صحيح البخاري: 3613]
المزيــد ...

അനസ് ബ്നു മാലിക് -رَضِيَ اللَّهُ عَنْهُ- നിവേദനം:
നബി -ﷺ- ഥാബിത് ബ്നു ഖയ്സിനെ (കാണാതെ വന്നപ്പോൾ അദ്ദേഹം) എവിടെയെന്ന് അന്വേഷിക്കുകയുണ്ടായി. അപ്പോൾ ഒരാൾ പറഞ്ഞു: "അല്ലാഹുവിൻ്റെ റസൂലേ! ഞാൻ അദ്ദേഹത്തിൻ്റെ വിവരം അന്വേഷിച്ച് താങ്കളെ അറിയിക്കാം." അങ്ങനെ അദ്ദേഹം ഥാബിതിനെ സന്ദർശിച്ചപ്പോൾ അദ്ദേഹം തൻ്റെ വീട്ടിൽ തലതാഴ്ത്തി (ചടഞ്ഞിരിക്കുന്നതായാണ്) കണ്ടത്. അപ്പോൾ അന്വേഷകൻ ചോദിച്ചു: "താങ്കൾക്ക് എന്തു പറ്റി?" ഥാബിത് പറഞ്ഞു: "അപകടം തന്നെ!" താൻ നബി -ﷺ- യുടെ ശബ്ദത്തെക്കാൾ ശബ്ദമുയർത്താറുണ്ടായിരുന്നതിനാൽ തൻ്റെ പ്രവർത്തനങ്ങൾ നിഷ്ഫലമായിരിക്കുന്നു എന്നും, താൻ നരകക്കാരിൽ പെട്ടിരിക്കുന്നു എന്നുമാണ് അദ്ദേഹം പറയുന്നത്. അങ്ങനെ (അന്വേഷിച്ചു പോയ) വ്യക്തി നബി -ﷺ- യുടെ അരികിൽ വന്ന് ഥാബിത് -رَضِيَ اللَّهُ عَنْهُ- ഇപ്രകാരം പറഞ്ഞതായി അറിയിച്ചു. എന്നാൽ മഹത്തരമായ ഒരു സന്തോഷവാർത്തയുമായാണ് അവസാനം അദ്ദേഹം മടങ്ങിയത്. നബി -ﷺ- അദ്ദേഹത്തോട് പറഞ്ഞു: "നീ ഥാബിതിൻ്റെ അടുത്ത് ചെല്ലുകയും, 'താങ്കൾ നരകക്കാരിൽ പെട്ടവനല്ല; മറിച്ച്, സ്വർഗക്കാരിൽ പെട്ടവനാണ്' എന്ന് അറിയിക്കുകയും ചെയ്യുക."

[സ്വഹീഹ്] - [ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്] - [صحيح البخاري - 3613]

വിശദീകരണം

ഥാബിത് ബ്നു ഖയ്സിനെ തൻ്റെ സദസ്സിൽ കാണാതെ വന്നപ്പോൾ നബി -ﷺ- അദ്ദേഹത്തെ കുറിച്ച് അന്വേഷിച്ചു. അപ്പോൾ ഒരാൾ പറഞ്ഞു: "അദ്ദേഹം വരാതിരിക്കാനുള്ള കാരണമെന്താണെന്നും, അദ്ദേഹത്തിന് പറയാനുള്ളതെന്താണെന്നും ഞാൻ അന്വേഷിച്ച് അറിയിക്കാം." അങ്ങനെ ഥാബിതിൻ്റെ അരികിൽ ചെന്നപ്പോൾ അദ്ദേഹമതാ ദുഖിതനായി തലയും താഴ്ത്തി തൻ്റെ വീട്ടിൽ ഇരിക്കുന്നു. അന്വേഷകൻ ചോദിച്ചു: "താങ്കൾക്ക് എന്തു പറ്റി?!" ഥാബിത് തന്നെ ബാധിച്ച പ്രയാസത്തെ കുറിച്ച് അദ്ദേഹത്തെ അറിയിച്ചു. താൻ നബി -ﷺ- യുടെ ശബ്ദത്തേക്കാൾ ശബ്ദം ഉയർത്താറുണ്ടായിരുന്നു എന്നും, അങ്ങനെ ശബ്ദം ഉയർത്തുന്നവരുടെ പ്രവർത്തനങ്ങൾ നിഷ്ഫലമാകുമെന്നും, അവർ നരകക്കാരിൽ ഉൾപ്പെടുമെന്നും അല്ലാഹു അറിയിച്ചിരിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.
നബി -ﷺ- യുടെ അരികിലേക്ക് അന്വേഷകൻ തിരിച്ചു വരികയും ഇക്കാര്യമെല്ലാം അവിടുത്തെ അറിയിക്കുകയും ചെയ്തു. എന്നാൽ ഥാബിതിൻ്റെ അരികിലേക്ക് മടങ്ങിച്ചെല്ലാനും, അദ്ദേഹം നരകക്കാരിൽ പെട്ടവനല്ല എന്നും, മറിച്ച് സ്വർഗക്കാരിൽ പെട്ടവനാണെന്നും അദ്ദേഹത്തെ അറിയിക്കണമെന്നുമാണ് നബി -ﷺ- കൽപ്പിച്ചത്. കാരണം ഥാബിതിൻ്റെ പ്രകൃതം തന്നെ ഉയർന്ന ശബ്ദമുള്ളതായിരുന്നു. നബി -ﷺ- യുടെ പ്രാസംഗികനും, അൻസ്വാരികളുടെ ഖതീബ് എന്നും അറിയപ്പെട്ട വ്യക്തിയായിരുന്നു അദ്ദേഹം.

പരിഭാഷ: ഇംഗ്ലീഷ് ഉർദു ഇന്തോനേഷ്യ ഉയ്ഗൂർ ബംഗാളി തുർക്കി ബോസ്‌നിയ സിംഹള ഇന്ത്യൻ വിയറ്റ്നാമീസ് തഗാലോഗ് കുർദിഷ് ഹൗസാ തെലുങ്ക്‌ സ്വാഹിലി തമിൾ ബോർമീസ് തായ്ലാൻഡിയൻ പഷ്‌'തു ആസാമീസ് അൽബാനിയൻ السويدية الأمهرية الهولندية الغوجاراتية Kargaria النيبالية Yorianina الليتوانية الدرية الصربية الصومالية Keniaroandia الرومانية التشيكية Malagasy ഇറ്റാലിയൻ Oromianina Kanadianina الأوزبكية الأوكرانية
വിവർത്തനം പ്രദർശിപ്പിക്കുക

ഹദീഥിൻ്റെ പാഠങ്ങളിൽ നിന്ന്

  1. ഥാബിത് ബ്നു ഖയ്സ് -رَضِيَ اللَّهُ عَنْهُ- വിൻ്റെ ശ്രേഷ്ഠതയും, അദ്ദേഹം സ്വർഗക്കാരിൽ പെട്ടവനാണെന്ന സന്തോഷവാർത്തയും.
  2. സ്വഹാബികളുടെ കാര്യത്തിലുള്ള നബി -ﷺ- യുടെ ശ്രദ്ധയും, അവരെക്കുറിച്ചുള്ള പ്രവാചകൻറെ അന്വേഷിണവും
  3. തങ്ങളുടെ പ്രവർത്തനങ്ങൾ നിഷ്ഫലമായി പോകുമോ എന്ന സ്വഹാബികളുടെ ഭയം.
  4. നബി -ﷺ- യുടെ ജീവിതകാലത്ത് അവിടുത്തോട് സംസാരിക്കുമ്പോൾ പാലിച്ചിരിക്കേണ്ട നിർബന്ധ മര്യാദകൾ നോക്കൂ; അവിടുത്തെ വഫാത്തിന് ശേഷം നബി -ﷺ- യുടെ ഹദീഥുകൾ കേൾക്കുമ്പോഴും ശബ്ദം താഴ്ത്തേണ്ടതുണ്ട്.
കൂടുതൽ