+ -

عن جابر رضي الله عنهما قال: قال رسول الله صلى الله عليه وسلم:
«لن يدخلَ النارَ رجلٌ شَهِد بدرًا والحُدَيْبِيَة».

[صحيح] - [رواه أحمد، وأصله في صحيح مسلم] - [مسند أحمد: 15262]
المزيــد ...

ജാബിർ (رضي الله عنه) നിവേദനം: നബി (ﷺ) പറഞ്ഞു:
"ബദ്റിലോ ഹുദൈബിയയിലോ പങ്കെടുത്ത ഒരാളും നരകത്തിൽ പ്രവേശിക്കുന്നതല്ല."

[സ്വഹീഹ്] - - [مسند أحمد - 15262]

വിശദീകരണം

ഹിജ്റ രണ്ടാം വർഷത്തിൽ നടന്ന ബദ്ർ യുദ്ധത്തിൽ തനിക്കൊപ്പം പോരാട്ടം നടത്തിയവരും, ഹിജ്റ ആറാം വർഷത്തിൽ ഹുദൈബിയ്യഃ സന്ധിയിൽ ബയ്അതു രിദ്‌വാൻ ഉടമ്പടിയിൽ പങ്കെടുത്തവരും നരകത്തിൽ പ്രവേശിക്കില്ല എന്ന് നബി -ﷺ- അറിയിക്കുന്നു.

ഹദീഥിൻ്റെ പാഠങ്ങളിൽ നിന്ന്

  1. ബദ്ർ യുദ്ധത്തിലും ഹുദൈബിയ്യഃ സന്ധിയിലും പങ്കെടുത്തവർക്കുള്ള ശ്രേഷ്ഠതയും, അവർ നരകത്തിൽ പ്രവേശിക്കില്ല എന്ന കാര്യവും.
  2. ബദ്റിലും ഹുദൈബിയ്യഃയിലും പങ്കെടുത്തവരുടെ പക്കൽ നിന്ന് സംഭവിക്കുന്ന തെറ്റുകളുടെ ജാമ്യം അല്ലാഹു ഏറ്റെടുക്കുന്നതാണെന്നും, ഈമാനിലായി കൊണ്ട് മരിക്കാൻ അല്ലാഹു അവർക്ക് തൗഫീഖ് നൽകുന്നതാണെന്നും, യാതൊരു തരത്തിലും നരകശിക്ഷ അനുഭവിക്കേണ്ടതില്ലാതെ അവർ സ്വർഗത്തിൽ പ്രവേശിക്കുന്നതാണെന്നും ഈ ഹദീഥ് വിവരിക്കുന്നു. അല്ലാഹു അവൻ ഉദ്ദേശിക്കുന്നവർക്ക് നൽകുന്ന അവൻ്റെ മഹത്തായ ഔദാര്യമാണത്. അല്ലാഹു മഹനീയമായ ഔദാര്യമുള്ളവനാകുന്നു.
പരിഭാഷ: ഇംഗ്ലീഷ് ഉർദു സ്‌പെയിൻ ഇന്തോനേഷ്യ ഉയ്ഗൂർ ബംഗാളി ഫ്രഞ്ച് റഷ്യ ബോസ്‌നിയ സിംഹള ഇന്ത്യൻ ചൈനീസ് പേർഷ്യൻ വിയറ്റ്നാമീസ് തഗാലോഗ് കുർദിഷ് ഹൗസാ പോർച്ചുഗീസ് തെലുങ്ക്‌ സ്വാഹിലി തായ്ലാൻഡിയൻ ആസാമീസ് الأمهرية الهولندية الغوجاراتية الدرية الرومانية المجرية الأوكرانية الجورجية المقدونية الخميرية الماراثية
വിവർത്തനം പ്രദർശിപ്പിക്കുക
കൂടുതൽ