عن أنس رضي الله عنه، قال:
قال رسول الله صلى الله عليه وسلم لأبي بكر وعمر: «هذان سَيِّدا كُهُول أهل الجنة من الأوَّلِين والآخِرين إلا النبيِّين والمرسلين».
[صحيح] - [رواه الترمذي] - [سنن الترمذي: 3664]
المزيــد ...
അനസ് -رَضِيَ اللَّهُ عَنْهُ- നിവേദനം:
നബി -ﷺ- അബൂബക്റിനെയും ഉമറിനെയും -رَضِيَ اللَّهُ عَنْهُمَا- കുറിച്ച് പറഞ്ഞു: "സ്വർഗത്തിലെ ആദ്യകാലക്കാർ മുതൽ അവസാനകാലക്കാർ വരെയുള്ള -നബിമാരും റസൂലുകളും ഒഴിച്ചുള്ള- മദ്ധ്യവയസ്കരുടെ നേതാക്കന്മാരാണ് ഇവർ രണ്ടു പേരും."
[സ്വഹീഹ്] - [തുർമുദി ഉദ്ധരിച്ചത്] - [سنن الترمذي - 3664]
അബൂബക്ർ സിദ്ധീഖ് -رَضِيَ اللَّهُ عَنْهُ- വും ഉമർ ബ്നുൽ ഖത്താബ് -رَضِيَ اللَّهُ عَنْهُ- വും നബിമാർ കഴിഞ്ഞാൽ ഏറ്റവും ശ്രേഷ്ഠരാണെന്ന് നബി -ﷺ- അറിയിക്കുന്നു. അല്ലാഹുവിൻ്റെ ദൂതന്മാരായ അമ്പിയാക്കളും റസൂലുകളും കഴിഞ്ഞാൽ സ്വർഗത്തിൽ പ്രവേശിക്കുന്ന ഏറ്റവും ശ്രേഷ്ഠരായ മനുഷ്യർ അവർ രണ്ടു പേരുമാണ്.