عَنْ عُمَرَ رَضِيَ اللَّهُ عَنْهُ:
أَنَّهُ جَاءَ إِلَى الحَجَرِ الأَسْوَدِ فَقَبَّلَهُ، فَقَالَ: إِنِّي أَعْلَمُ أَنَّكَ حَجَرٌ، لاَ تَضُرُّ وَلاَ تَنْفَعُ، وَلَوْلاَ أَنِّي رَأَيْتُ النَّبِيَّ صَلَّى اللهُ عَلَيْهِ وَسَلَّمَ يُقَبِّلُكَ مَا قَبَّلْتُكَ.
[صحيح] - [متفق عليه] - [صحيح البخاري: 1597]
المزيــد ...
ഉമർ -رَضِيَ اللَّهُ عَنْهُ- നിവേദനം:
അദ്ദേഹം ഹജറുൽ അസ്‌വദിൻ്റെ അരികിൽ വന്നു കൊണ്ട് അതിനെ ചുംബിക്കുകയും ശേഷം ഇപ്രകാരം പറയുകയും ചെയ്തു: "തീർച്ചയായും നീ ഒരു കല്ലാണെന്ന് എനിക്കറിയാം. നീ ഉപകാരമോ ഉപദ്രവമോ ചെയ്യില്ല. അല്ലാഹുവിൻ്റെ റസൂൽ (ﷺ) നിന്നെ ചുംബിക്കുന്നത് ഞാൻ കണ്ടിട്ടില്ലായിരുന്നെങ്കിൽ നിന്നെ ഞാൻ ചുംബിക്കുമായിരുന്നില്ല."
[സ്വഹീഹ്] - [ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്] - [صحيح البخاري - 1597]
അമീറുൽ മുഅ്മിനീൻ ഉമർ ബ്നുൽ ഖത്താബ് (رضي الله عنه) കഅ്ബയുടെ അരികിലുള്ള ഹജറുൽ അസ്‌വദിൻ്റെ അടുത്ത് വന്നു കൊണ്ട് ഹജറിനെ ചുംബിക്കുകയും ശേഷം ഇപ്രകാരം പറയുകയും ചെയ്തു: "നീ ഒരു കല്ലാണെന്ന് എനിക്കറിയാം. യാതൊരു ഉപകാരമോ ഉപദ്രവമോ നീ ചെയ്യുകയില്ല. അല്ലാഹുവിൻ്റെ റസൂൽ (ﷺ) നിന്നെ ചുംബിക്കുന്നത് ഞാൻ കണ്ടിട്ടില്ലായിരുന്നെങ്കിൽ നിന്നെ ഞാൻ ചുംബിക്കുമായിരുന്നില്ല."