عَنْ سَهْلِ بْنِ سَعْدٍ السَّاعِدِيِّ رَضِيَ اللَّهُ عَنْهُ أَنَّ رَسُولَ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ قَالَ:
«رِبَاطُ يَوْمٍ فِي سَبِيلِ اللَّهِ خَيْرٌ مِنَ الدُّنْيَا وَمَا عَلَيْهَا، وَمَوْضِعُ سَوْطِ أَحَدِكُمْ مِنَ الجَنَّةِ خَيْرٌ مِنَ الدُّنْيَا وَمَا عَلَيْهَا، وَالرَّوْحَةُ يَرُوحُهَا العَبْدُ فِي سَبِيلِ اللَّهِ أَوِ الغَدْوَةُ خَيْرٌ مِنَ الدُّنْيَا وَمَا عَلَيْهَا».
[صحيح] - [متفق عليه] - [صحيح البخاري: 2892]
المزيــد ...
സഹ്ൽ ഇബ്നു സഅ്ദ് അസ്സാഇദീ -رَضِيَ اللَّهُ عَنْهُ- നിവേദനം: അല്ലാഹുവിൻ്റെ റസൂൽ -ﷺ- പറഞ്ഞു:
"അല്ലാഹുവിൻ്റെ മാർഗത്തിൽ ഒരു ദിവസം (ഇസ്‌ലാമിക രാജ്യത്തിൻ്റെ) അതിർത്തിക്ക് കാവൽ നിൽക്കുന്നതാണ് ഇഹലോകവും അതിന്മേലുള്ളതിനേക്കാളും ഉത്തമമായിട്ടുള്ളത്. നിങ്ങളിലൊരാളുടെ ചാട്ടയോളം വരുന്ന സ്വർഗത്തിലെ സ്ഥാനം ഇഹലോകത്തേക്കാളും അതിന്മേലുള്ളതിനേക്കാളും ഉത്തമമാണ്. അല്ലാഹുവിൻ്റെ മാർഗത്തിൽ രാവിലെയോ വൈകുന്നേരമോ സഞ്ചരിക്കുന്നതാണ് ഇഹലോകത്തേക്കാളും അതിന്മേലുള്ളതിനേക്കാളും ഉത്തമമായിട്ടുള്ളത്."
[സ്വഹീഹ്] - [ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്] - [صحيح البخاري - 2892]
മുസ്‌ലിംകൾക്കും കാഫിറുകൾക്കും ഇടയിലുള്ള അതിർത്തി പ്രദേശത്തിൽ മുസ്‌ലിംകൾക്ക് കാവൽ നിന്നു കൊണ്ട് ഒരു ദിവസം നിലയുറപ്പിക്കുകയും, അതിൽ അല്ലാഹുവിൻ്റെ പ്രീതി മാത്രം കാംക്ഷിക്കുകയും ചെയ്യുക എന്നത് ഇഹലോകത്തേക്കാളും അതിലുള്ളതിനേക്കാളും ഉത്തമമാണ് എന്ന് നബി (ﷺ) അറിയിക്കുന്നു. അല്ലാഹുവിൻ്റെ മാർഗത്തിൽ യുദ്ധം ചെയ്യുന്ന ഒരാളുടെ ചാട്ടയുടെ സ്ഥാനം സ്വർഗത്തിൽ ലഭിക്കുന്നതാണ് ഇഹലോകത്തേക്കാളും അതിന് മുകളിലുള്ള സർവ്വതിനേക്കാളും ഉത്തമം എന്നും അവിടുന്ന് അറിയിക്കുന്നു. നേരം പുലർന്ന സമയം മുതൽ മദ്ധ്യാഹ്നം വരെയോ, ദ്വുഹ്റിൻ്റെ സമയം മുതൽ രാത്രി വരെയോ അല്ലാഹുവിൻ്റെ മാർഗത്തിൽ യുദ്ധത്തിനായി ഒരു തവണ സഞ്ചരിക്കുന്നതാണ് ഇഹലോകത്തേക്കാളും അതിന് മുകളിലുള്ളതിനേക്കാളും ഉത്തമമായിട്ടുള്ളത് എന്നും അവിടുന്ന് അറിയിക്കുന്നു.