ഉപവിഭാഗങ്ങൾ

ഹദീസുകളുടെ പട്ടിക

"നിങ്ങളുടെ വീടുകൾ നിങ്ങൾ ഖബറുകളാക്കരുത്. എൻ്റെ ഖബ്റിനെ നിങ്ങൾ ഉത്സവ സ്ഥലമാക്കരുത്. എൻ്റെ മേൽ നിങ്ങൾ സ്വലാത്ത് ചൊല്ലുക; തീർച്ചയായും നിങ്ങൾ എവിടെയാണെങ്കിലും നിങ്ങളുടെ സ്വലാത്ത് എനിക്ക് എത്തുന്നതാണ്."
عربي ഇംഗ്ലീഷ് ഫ്രഞ്ച്
അഞ്ചു നമസ്കാരങ്ങൾ, ഒരു ജുമുഅ മുതൽ അടുത്ത ജുമുഅ വരെ, ഒരു റമദാൻ മുതൽ അടുത്ത റമദാൻ വരെ; ഇവക്കിടയിലുള്ള (തിന്മകൾക്കുള്ള) പ്രായശ്ചിത്തമാണ്; വൻപാപങ്ങൾ ഉപേക്ഷിക്കപ്പെട്ടുവെങ്കിൽ.
عربي ഇംഗ്ലീഷ് ഫ്രഞ്ച്
എല്ലാ നന്മയും ദാനധർമ്മമാണ്.
عربي ഇംഗ്ലീഷ് ഫ്രഞ്ച്
തൻ്റെ ഉപജീവനത്തിൽ വിശാലത നൽകപ്പെടാനും, തൻ്റെ ആയുസ്സ് നീട്ടപ്പെടുവാനും ആരെങ്കിലും ആഗ്രഹിക്കുന്നുണ്ടെങ്കിൽ അവൻ തൻ്റെ കുടുംബബന്ധം ചേർക്കട്ടെ.
عربي ഇംഗ്ലീഷ് ഫ്രഞ്ച്
അല്ലാഹുവിന്റെ മാർഗത്തിൽ ഒരു ദിവസം കാവലിരിക്കൽ ഈ ലോകത്തേക്കാളും അതിലുള്ള എല്ലാത്തിനേക്കാളും ഉത്തമമാകുന്നു.
عربي ഇംഗ്ലീഷ് ഫ്രഞ്ച്
നിന്റെ സമ്പത്തിന്റെ ഒരു ഭാഗം നീ തന്നെ വെക്കുക. അതാണ് നിനക്ക് നല്ലത്.
عربي ഇംഗ്ലീഷ് ഫ്രഞ്ച്