عَنْ ثَوْبَانَ رضي الله عنه قَالَ: قَالَ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ:
«أَفْضَلُ دِينَارٍ يُنْفِقُهُ الرَّجُلُ، دِينَارٌ يُنْفِقُهُ عَلَى عِيَالِهِ، وَدِينَارٌ يُنْفِقُهُ الرَّجُلُ عَلَى دَابَّتِهِ فِي سَبِيلِ اللهِ، وَدِينَارٌ يُنْفِقُهُ عَلَى أَصْحَابِهِ فِي سَبِيلِ اللهِ» قَالَ أَبُو قِلَابَةَ: وَبَدَأَ بِالْعِيَالِ، ثُمَّ قَالَ أَبُو قِلَابَةَ: وَأَيُّ رَجُلٍ أَعْظَمُ أَجْرًا مِنْ رَجُلٍ يُنْفِقُ عَلَى عِيَالٍ صِغَارٍ، يُعِفُّهُمْ أَوْ يَنْفَعُهُمُ اللهُ بِهِ وَيُغْنِيهِمْ.
[صحيح] - [رواه مسلم] - [صحيح مسلم: 994]
المزيــد ...
ഥൗബാൻ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നു:
"ഒരാൾ ചെലവഴിക്കുന്ന ദീനാറുകളിൽ ഏറ്റവും ശ്രേഷ്ഠമായിട്ടുള്ളത് തൻ്റെ കുടുംബത്തിന് വേണ്ടി ചെലവഴിക്കുന്ന ദീനാറും, അല്ലാഹുവിൻ്റെ മാർഗത്തിൽ (യുദ്ധത്തിനായി മാറ്റിവെച്ച) മൃഗത്തിന് വേണ്ടി ചെലവഴിക്കുന്ന ദീനാറും, അല്ലാഹുവിൻ്റെ മാർഗത്തിൽ പടപൊരുതുന്ന തൻ്റെ സഹോദരങ്ങൾക്കായി ചെലവഴിക്കുന്ന ദീനാറുമാകുന്നു."
അബൂ ഖിലാബ -رَحِمَهُ اللَّهُ- പറയുന്നു: "അവിടുന്ന് ഇക്കൂട്ടത്തിൽ ആദ്യം പറഞ്ഞത് കുടുംബത്തിൻ്റെ കാര്യമാണ്." ശേഷം അദ്ദേഹം പറഞ്ഞു: "ഒരു കുടുംബത്തിലെ കുഞ്ഞുങ്ങളുടെ ചെലവ് നടത്തുകയും, അവർക്ക് അതു മൂലം (മറ്റുള്ളവരോട് ചോദിക്കേണ്ടി വരാത്തവിധം) അഭിമാനം കാത്തു സൂക്ഷിക്കാൻ സാധിക്കുകയോ, അല്ലെങ്കിൽ അല്ലാഹു അതിൽ പ്രയോജനം നൽകുകയും അവർ ധനികരാവുകയും ചെയ്യുന്ന സ്ഥിതിക്ക് കാരണമാകുകയോ ചെയ്യുന്ന വ്യക്തിയെക്കാൾ ശ്രേഷ്ഠമായ പ്രതിഫലം ലഭിക്കുന്ന മറ്റാരുണ്ട്?!"
[സ്വഹീഹ്] - [മുസ്ലിം ഉദ്ധരിച്ചത്] - [صحيح مسلم - 994]
ദാനധർമത്തിൻ്റെ വ്യത്യസ്ത മാർഗങ്ങളാണ് നബി -ﷺ- ഈ ഹദീഥിൽ വിവരിച്ചത്. ഒരാൾക്ക് മേൽ പല വിധത്തിലുള്ള ദാനധർമങ്ങൾക്ക് വഴിയുണ്ടെങ്കിൽ അയാളുടെ മേൽ ആദ്യമാദ്യം നിർബന്ധമാകുന്നവ എന്ന ക്രമത്തിലാണ് അവിടുന്ന് അവ വിവരിച്ചത്. ഏറ്റവും പ്രധാനപ്പെട്ടത് അവിടുന്ന് ഏറ്റവുമാദ്യം പറഞ്ഞു. തൻ്റെ മേൽ ചെലവഴിക്കാൻ ബാധ്യതയുള്ളവർക്ക് സമ്പത്ത് നൽകുക എന്നതിനാണ് ഏറ്റവുമധികം പ്രതിഫലമുണ്ടായിരിക്കുക എന്ന് അവിടുന്ന് അറിയിക്കുന്നു; ഭാര്യയും മക്കളും അതിൽ പെടുന്നവരാണ്. അതിന് ശേഷം അല്ലാഹുവിൻ്റെ മാർഗത്തിൽ യുദ്ധത്തിന് ഉപയോഗിക്കാനായി ഒരുക്കി വെക്കപ്പെട്ടിട്ടുള്ള വാഹനത്തിന് വേണ്ടി ചെലവഴിക്കുന്നതിനാണ് സ്ഥാനം. അതിന് ശേഷം അല്ലാഹുവിൻ്റെ മാർഗത്തിൽ യുദ്ധത്തിനായി പുറപ്പെട്ടിരിക്കുന്ന തൻ്റെ കൂടെയുള്ളവർക്കും സഹചാരികൾക്കും വേണ്ടി ചെലവ് ചെയ്യുന്നതാണ്.