عن أبي هريرة رضي الله عنه قال: قال رسول الله صلى الله عليه وسلم:
«لَا تَجْعَلُوا بُيُوتَكُمْ قُبُورًا، وَلَا تَجْعَلُوا قَبْرِي عِيدًا، وَصَلُّوا عَلَيَّ؛ فَإِنَّ صَلَاتَكُمْ تَبْلُغُنِي حَيْثُ كُنْتُمْ».
[حسن] - [رواه أبو داود] - [سنن أبي داود: 2042]
المزيــد ...
അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നു:
"നിങ്ങളുടെ വീടുകളെ നിങ്ങൾ ഖബ്റുകളാക്കരുത്. നിങ്ങൾ എൻ്റെ ഖബ്റിനെ ആരാധനകേന്ദ്രമാക്കുകയും ചെയ്യരുത്. എൻ്റെ മേൽ നിങ്ങൾ സ്വലാത്ത് ചൊല്ലിക്കൊള്ളുക; നിങ്ങൾ എവിടെയായിരുന്നാലും നിങ്ങളുടെ സ്വലാത്ത് എനിക്ക് എത്തുന്നതാണ്."
[ഹസൻ] - [അബൂദാവൂദ് ഉദ്ധരിച്ചത്] - [سنن أبي داود - 2042]
വീടുകളിൽ നിസ്കാരം തീർത്തും ഇല്ലാതാകുന്നത് നബി -ﷺ- ഈ ഹദീഥിലൂടെ വിലക്കുന്നു; നിസ്കരിക്കപ്പെടാത്ത മഖ്ബറകൾക്ക് സമാനമായി വീടുകൾ മാറിപ്പോകാതിരിക്കുന്നതിന് വേണ്ടിയാണത്. അതോടൊപ്പം തൻ്റെ ഖബ്ർ ആവർത്തിച്ചാവർത്തിച്ച് സന്ദർശിക്കുന്നതിൽ നിന്നും നബി -ﷺ- വിലക്കുന്നു. അവിടെ സ്ഥിരമായി ഒത്തുകൂടുക എന്നത് പാടില്ല. കാരണം അത് ശിർകിലേക്ക് നയിക്കുന്ന വഴികളിലൊന്നാണ്. ഭൂമിയുടെ ഏതു ഭാഗത്ത് നിന്നാണെങ്കിലും അവിടുത്തെ മേൽ സ്വലാത്ത് ചൊല്ലാനും നബി -ﷺ- കൽപ്പിക്കുന്നു. കാരണം ദൂരെ നിന്നുള്ളവരുടെയും അടുത്തു നിന്നുള്ളവരുടെയും സ്വലാത്ത് നബി -ﷺ- യ്ക്ക് എത്തിക്കപ്പെടുന്നതാണ്. അതിനാൽ സ്വലാത്ത് എത്തിച്ചു നൽകുന്നതിന് വേണ്ടി നബി -ﷺ- യുടെ ഖബ്റിനരികിലേക്ക് ആവർത്തിച്ചു വരേണ്ടതില്ല.