عَنْ حُذَيْفَةَ رضي الله عنه أَنَّ رَسُولَ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ قَالَ:
«لَا تَقُولُوا: مَا شَاءَ اللهُ وَشَاءَ فُلَانٌ، وَلَكِنْ قُولُوا: مَا شَاءَ اللهُ ثُمَّ شَاءَ فُلَانٌ».
[صحيح بمجموع طرقه] - [رواه أبو داود والنسائي في الكبرى وأحمد] - [السنن الكبرى للنسائي: 10755]
المزيــد ...
ഹുദൈഫ -رَضِيَ اللَّهُ عَنْهُ- നിവേദനം: അല്ലാഹുവിൻ്റെ റസൂൽ -ﷺ- പറഞ്ഞു:
"'അല്ലാഹുവും ഇന്നയാളും ഉദ്ദേശിച്ചതുപോലെ' എന്ന് നിങ്ങൾ പറയരുത്. മറിച്ച്, 'അല്ലാഹുവും പിന്നെ ഇന്നയാളും ഉദ്ദേശിച്ചതുപോലെ' എന്ന് നിങ്ങൾ പറഞ്ഞുകൊള്ളുക."
- - [السنن الكبرى للنسائي - 10755]
മുസ്‌ലിമായ ഒരാൾ തൻ്റെ സംസാരത്തിൽ 'അല്ലാഹുവും ഇന്നയാളും ഉദ്ദേശിച്ചാൽ' എന്ന് പറയുന്നത് നബി -ﷺ- വിലക്കിയിരിക്കുന്നു. 'അല്ലാഹുവും ഇന്നയാളും ഉദ്ദേശിച്ചത്' എന്നും പറയരുത്. കാരണം അല്ലാഹുവിൻ്റെ ഉദ്ദേശ്യവും തീരുമാനവും നിരുപാധികമായി നടപ്പിലാകുന്നതാണ്. അതിൽ അല്ലാഹുവിന് ഒരു പങ്കാളിയുമില്ല. എന്നാൽ കേവല സംസാരത്തിലാണെങ്കിൽ പോലും, 'അല്ലാഹുവും ഇന്നയാളും' എന്ന് ചേർത്തു പറയുമ്പോൾ അല്ലാഹുവിനോടൊപ്പം മറ്റൊരു സൃഷ്ടിയെ അക്കാര്യത്തിൽ സമപ്പെടുത്തുന്നത് പോലെയാണ് തോന്നിക്കപ്പെടുക. അതിനാൽ 'അല്ലാഹു ഉദ്ദേശിച്ചാൽ, ശേഷം ഇന്നയാളും ഉദ്ദേശിച്ചാൽ' എന്നാണ് നാം പറയേണ്ടത്. ഇതിലൂടെ സൃഷ്ടികളുടെ ഉദ്ദേശ്യങ്ങളും തീരുമാനങ്ങളും അല്ലാഹുവിൻ്റെ ഉദ്ദേശ്യത്തിന് കീഴൊതുങ്ങുന്നതും അതിനെ പിന്തുടരുന്നതുമാണെന്ന സൂചന സംസാരത്തിൽ വ്യക്തമാകുന്നു. 'അല്ലാഹുവും' എന്ന് പറഞ്ഞതിന് ശേഷം 'പിന്നെ' എന്ന വാക്ക് ചേർക്കുന്നതിൽ നിന്ന് ഈ തുടർച്ചയുടെ അർത്ഥം മനസ്സിലാക്കാവുന്നതാണ്.