عن أنس بن مالك رضي الله عنه قال سمعت رسول الله صلى الله عليه وسلم يقول: «من أحبّ أن يُبْسَطَ عليه في رزقه، وأن يُنْسَأَ له في أَثَرِهِ؛ فَلْيَصِلْ رحمه».
[صحيح] - [متفق عليه]
المزيــد ...

അനസ് ബ്നു മാലിക് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നതായി ഞാൻ കേട്ടു: "തൻ്റെ ഉപജീവനത്തിൽ വിശാലത നൽകപ്പെടാനും, തൻ്റെ ആയുസ്സ് നീട്ടപ്പെടുവാനും ആരെങ്കിലും ആഗ്രഹിക്കുന്നുണ്ടെങ്കിൽ അവൻ തൻ്റെ കുടുംബബന്ധം ചേർക്കട്ടെ."
സ്വഹീഹ് - ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്

വിശദീകരണം

കുടുംബബന്ധം ചേർക്കാനുള്ള പ്രോത്സാഹനമാണ് ഈ ഹദീഥിലുള്ളത്. അല്ലാഹുവിൻ്റെ പ്രീതി ലഭിക്കുന്നതിനൊപ്പം, അത് മൂലം ലഭിക്കുന്ന മറ്റു ചില നേട്ടങ്ങളും ഈ ഹദീഥ് വിവരിക്കുന്നു. കുടുംബബന്ധം ചേർക്കുക എന്നത് മനുഷ്യർക്ക് ഏറ്റവും പ്രിയങ്കരമായ ചില നേട്ടങ്ങൾ ഇഹലോകത്ത് തന്നെ ലഭിക്കാനുള്ള കാരണമാണ്. അവൻ്റെ ഉപജീവനം വിശാലമാകാനും, അവൻ്റെ ആയുസ്സ് വർദ്ധിക്കാനും അത് കാരണമാകുന്നതാണ്. "ഒരാൾക്കും അയാളുടെ അവധി വന്നെത്തിയാൽ അല്ലാഹു നീട്ടികൊടുക്കുകയേ ഇല്ല." (മുനാഫിഖൂൻ: 11) എന്ന ആയത്തിൽ പരാമർശിക്കപ്പെട്ട അവധി ഇത്തരം നന്മകൾ പ്രവർത്തിക്കുന്നതിലൂടെ വർദ്ധിപ്പിച്ചു നൽകുന്ന അവധിയാണ്. ഒരു മനുഷ്യൻ്റെ ആയുസ്സ് അൻപത് വയസ്സാണെന്ന് വിചാരിക്കുക; അവൻ തൻ്റെ മരണത്തിന് മുൻപ് കുടുംബബന്ധം ചേർത്തുകയും, അതിലൂടെ അവൻ്റെ ആയുസ്സ് അറുപത് വർഷമാവുകയും ചെയ്തുവെങ്കിൽ ആ അറുപത് വയസ്സ് എന്നതിൽ നിന്ന് അവൻ്റെ ആയുസ്സ് അധികരിക്കുകയില്ല. ഇതെല്ലാം അല്ലാഹു ആദ്യം തന്നെ അറിഞ്ഞിരിക്കുന്നു. എന്നാൽ (മനുഷ്യരുടെ ആയുസ്സിനെ കുറിച്ചുള്ള വിവരങ്ങൾ നൽകപ്പെട്ട) ചില മലക്കുകൾക്ക് ഈ അധികരിച്ചു നൽകപ്പെട്ട ആയുസ്സിനെ കുറിച്ചുള്ള അറിവ് ഉണ്ടായിരിക്കുന്നതല്ല. അവരുടെ ഏടുകളിൽ നിന്ന് അല്ലാഹു അവൻ ഉദ്ദേശിക്കുന്നത് മായ്ക്കുകയും, ഉദ്ദേശിക്കുന്നത് സ്ഥിരപ്പെടുത്തുകയും ചെയ്യുന്നതാണ്. എന്നാൽ എല്ലാ കാര്യങ്ങളും വിശദമായി രേഖപ്പെടുത്തപ്പെട്ട, ഒരു മാറ്റവും സംഭവിക്കാത്ത ഉമ്മുൽ കിതാബ് അല്ലാഹുവിൻ്റെ പക്കലാണ്.

പരിഭാഷ: ഇംഗ്ലീഷ് ഫ്രഞ്ച് സ്‌പെയിൻ തുർക്കി ഉർദു ഇന്തോനേഷ്യ ബോസ്‌നിയ റഷ്യ ബംഗാളി ചൈനീസ് പേർഷ്യൻ ഇന്ത്യൻ സിംഹള ഉയ്ഗൂർ കുർദിഷ് പോർച്ചുഗീസ് തെലുങ്ക്‌ സ്വാഹിലി തമിൾ ബോർമീസ് ജെർമൻ ജപ്പാനീസ്
വിവർത്തനം പ്രദർശിപ്പിക്കുക

പാഠങ്ങൾ

  1. * കുടുംബബന്ധം ചേർക്കാനുള്ള പ്രേരണയും പ്രോത്സാഹനവും.
  2. * ഉപജീവനം വിശാലമാകാനും ആയുസ്സ് വർധിക്കാനും അല്ലാഹു നിശ്ചയിച്ച ശക്തമായ കാരണമാണ് കുടുംബബന്ധം ചേർക്കൽ.
  3. * പ്രവർത്തനത്തിൻ്റെ തരം പോലെയായിരിക്കും പ്രതിഫലവും ഉണ്ടായിരിക്കുക. ആരെങ്കിലും തൻ്റെ കുടുംബബന്ധം ചേർത്തുകയും, നന്മയിൽ വർത്തിക്കുകയും ചെയ്താൽ അല്ലാഹു അവൻ്റെ ആയുസ്സും ഉപജീവനവും ചേർത്തു നൽകും.
  4. * ഏതു കാര്യം ലഭിക്കുന്നതിനും കാരണങ്ങൾ നിശ്ചയിക്കപ്പെട്ടിട്ടുണ്ട്. കാരണം നബി -ﷺ- ഈ ഹദീഥിൽ ആയുസ്സിൻ്റെ വർദ്ധനവിനും ഉപജീവനം വിശാലമാകുന്നതിനുമുള്ള കാരണമായി പറഞ്ഞത് കുടുംബബന്ധം ചേർക്കുക എന്നതാണ്.
കൂടുതൽ