عن جابر بن عبد الله -رضي الله عنهما- قال: قال رسول الله -صلى الله عليه وسلم-: «كل معروف صدقة».
[صحيح.] - [رواه البخاري.]
المزيــد ...

ജാബിർ ബ്നു അബ്ദില്ലാഹ് -رَضِيَ اللَّهُ عنهما- നിവേദനം: നബി -ﷺ- പറഞ്ഞു: "എല്ലാ നന്മയും ദാനധർമ്മമാണ്."
[സ്വഹീഹ്] - [ബുഖാരി ഉദ്ധരിച്ചത്]

വിശദീകരണം

മനുഷ്യൻ ചെയ്യുന്ന ഏതൊരു സൽപ്രവർത്തനവും ദാനധർമ്മമാണ്. തൻ്റെ സമ്പത്തിൽ നിന്ന് ഒരാൾ എടുത്തു നൽകുന്നതിനാണല്ലോ ദാനം എന്ന് പറയുക. അതിൽ നിർബന്ധ ദാനങ്ങളും ഐഛിക ദാനങ്ങളും ഉൾപ്പെടും. എല്ലാ സൽപ്രവൃത്തികളും പ്രതിഫലത്തിൻ്റെ കാര്യത്തിൽ ദാനധർമ്മത്തെ പോലെയാണ് എന്ന് നബി -ﷺ- ഈ ഹദീഥിലൂടെ വിവരിക്കുന്നു.

പരിഭാഷ: ഇംഗ്ലീഷ് ഫ്രഞ്ച് സ്‌പെയിൻ തുർക്കി ഉർദു ഇന്തോനേഷ്യ ബോസ്‌നിയ റഷ്യ ബംഗാളി ചൈനീസ് പേർഷ്യൻ തഗാലോഗ് ഇന്ത്യൻ ഉയ്ഗൂർ കുർദിഷ് പോർച്ചുഗീസ് തെലുങ്ക്‌ സ്വാഹിലി
വിവർത്തനം പ്രദർശിപ്പിക്കുക
1: * ഒരാൾ തൻ്റെ സമ്പത്തിൽ നിന്ന് നൽകുന്നത് മാത്രമല്ല ദാനം. മറിച്ച് അവൻ തൻ്റെ വാക്ക് കൊണ്ടോ പ്രവൃത്തി കൊണ്ടോ ചെയ്യുന്ന ഏതൊരു നന്മയും അവന് ഒരു ദാനമായി രേഖപ്പെടുത്തപ്പെടുന്നതാണ്.
2: * നന്മകൾ ചെയ്തു കൊണ്ടിരിക്കാനും, മറ്റുള്ളവർക്ക് ഉപകാരപ്രദമായത് ചെയ്യുവാനുമുള്ള പ്രോത്സാഹനം ഈ ഹദീഥ് ഉൾക്കൊള്ളുന്നു.