عَنْ أَبِي هُرَيْرَةَ قَالَ: قَالَ النَّبِيُّ صَلَّى اللهُ عَلَيْهِ وَسَلَّمَ:
«السَّاعِي عَلَى الأَرْمَلَةِ وَالمِسْكِينِ، كَالْمُجَاهِدِ فِي سَبِيلِ اللَّهِ، أَوِ القَائِمِ اللَّيْلَ الصَّائِمِ النَّهَارَ».
[صحيح] - [متفق عليه] - [صحيح البخاري: 5661]
المزيــد ...
അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നു:
"വിധവയുടെയും ദരിദ്രൻ്റെയും കാര്യത്തിൽ പരിശ്രമിച്ചു കൊണ്ടിരിക്കുന്നവൻ അല്ലാഹുവിൻ്റെ മാർഗത്തിൽ യുദ്ധം ചെയ്യുന്നവനെ പോലെയാണ്. അല്ലെങ്കിൽ രാത്രി മുഴുവൻ നിന്നു നിസ്കരിക്കുകയും, പകൽ മുഴുവൻ നോമ്പ് നോൽക്കുകയും ചെയ്യുന്ന വ്യക്തിയെ പോലെയാണ്."
[സ്വഹീഹ്] - [ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്] - [صحيح البخاري - 5661]
ഭർത്താവ് മരണപ്പെട്ട, നോക്കാൻ ആരുമില്ലാത്ത വിധവയായ ഒരു സ്ത്രീയുടെ പ്രയാസങ്ങൾ പരിഹരിച്ചു നൽകുന്നവനും, ആവശ്യങ്ങളേറെയുള്ള ദരിദ്രനെ സഹായിക്കുകയും അവന് ദാനം നൽകുകയും, ഇതിലെല്ലാം അല്ലാഹുവിൻ്റെ പ്രതിഫലം മാത്രം കാംക്ഷിക്കുകയും ചെയ്യുന്നവന് അല്ലാഹുവിൻ്റെ മാർഗത്തിൽ യുദ്ധം ചെയ്യുന്ന ഒരാളുടെ പ്രതിഫലം പോലുള്ളതുണ്ട്. അതല്ലെങ്കിൽ ക്ഷീണിക്കാതെ രാത്രി മുഴുവൻ നിസ്കരിക്കുന്ന ഒരാളുടെയോ, ഇടവേളയില്ലാതെ പകലുകളിൽ നോമ്പെടുക്കുന്ന ഒരാളുടെയോ പ്രതിഫലം പോലുള്ളതുണ്ട്.