عَنْ أَبِي هُرَيْرَةَ رضي الله عنه أَنَّ رَسُولَ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ قَالَ:
«بَادِرُوا بِالْأَعْمَالِ فِتَنًا كَقِطَعِ اللَّيْلِ الْمُظْلِمِ، يُصْبِحُ الرَّجُلُ مُؤْمِنًا وَيُمْسِي كَافِرًا، أَوْ يُمْسِي مُؤْمِنًا وَيُصْبِحُ كَافِرًا، يَبِيعُ دِينَهُ بِعَرَضٍ مِنَ الدُّنْيَا».
[صحيح] - [رواه مسلم] - [صحيح مسلم: 118]
المزيــد ...
അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നു:
ഇരുട്ടു നിറഞ്ഞ രാത്രിയുടെ കഷണങ്ങൾ പോലെ കുഴപ്പങ്ങൾ പ്രത്യക്ഷപ്പെടുന്നതിന് മുൻപ് സൽപ്രവർത്തനങ്ങൾക്ക് നിങ്ങൾ ധൃതി കൂട്ടുക. (അന്നേ ദിവസം) മുഅ്മിനായി നേരം പുലർന്നവൻ കാഫിറായി വൈകുന്നേരത്തിൽ പ്രവേശിക്കും. മുഅ്മിനായി വൈകുന്നേരത്തിലേക്ക് പ്രവേശിച്ചവൻ കാഫിറായി നേരം പുലരും. ദുനിയാവിൻ്റെ തുഛമായ വിഭവങ്ങൾക്ക് വേണ്ടി അവൻ തൻ്റെ ദീനിനെ വിറ്റുകളയും.
[സ്വഹീഹ്] - [മുസ്ലിം ഉദ്ധരിച്ചത്] - [صحيح مسلم - 118]
ഫിത്നകളും ആശയക്കുഴപ്പങ്ങളും നിറഞ്ഞു നിൽക്കുന്ന ദിവസങ്ങൾ വന്നെത്തുകയും അങ്ങനെ നന്മകൾ പ്രവർത്തിക്കാൻ സാധിക്കാതെ വരുകയും ചെയ്യുന്ന ഒരു കാലം എത്തുന്നതിന് മുൻപ് സൽകർമങ്ങൾ അധികരിപ്പിക്കാനും അതിലേക്ക് ധൃതികൂട്ടാനും നബി -ﷺ- പ്രോത്സാഹനം നൽകുന്നു. ഫിത്‌നകൾ നിറഞ്ഞ ആ ദിനങ്ങൾ രാത്രിയുടെ കഷ്ണങ്ങൾ പോലെയുണ്ടായിരിക്കും; അന്നേ ദിവസം സത്യം അസത്യവുമായി കൂടിക്കലർന്നു കൊണ്ടായിരിക്കും ഉണ്ടാവുക. ജനങ്ങൾക്ക് സത്യവും അസത്യവും വേർതിരിച്ചു മനസ്സിലാക്കുന്നത് അന്ന് പ്രയാസകരമായിരിക്കും. അതിൻ്റെ കാഠിന്യത്താൽ ജനങ്ങൾ തങ്ങളുടെ വിശ്വാസത്തിൻ്റെ കാര്യത്തിൽ ആടിയുലഞ്ഞു കൊണ്ടിരിക്കും. ഒരാൾ രാവിലെ വിശ്വാസിയായി നേരംപുലരുകയും വൈകുന്നേരമെത്തുമ്പോൾ നിഷേധിയായി മാറുകയും, വൈകുന്നേരം വിശ്വാസിയായിരിക്കുകയും നേരംപുലരുമ്പോഴേക്ക് നിഷേധിയായി മാറുകയും ചെയ്യുന്ന വിധത്തിൽ ആ കുഴപ്പങ്ങൾ കഠിനമായിരിക്കും. നശ്വരമായ ഐഹികവിഭവങ്ങൾക്ക് വേണ്ടി മനുഷ്യർ തങ്ങളുടെ ദീൻ ഉപേക്ഷിക്കുന്ന അവസ്ഥയുണ്ടാകും.