+ -

عَنْ مَعْقِلِ بْنِ يَسَارٍ رضي الله عنه أَنَّ رَسُولَ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ قَالَ:
«الْعِبَادَةُ فِي الْهَرْجِ كَهِجْرَةٍ إِلَيَّ».

[صحيح] - [رواه مسلم] - [صحيح مسلم: 2948]
المزيــد ...

മഅ്ഖിൽ ബ്നു യസാർ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി ﷺ പറഞ്ഞു:
"കുഴപ്പങ്ങളുടെ സന്ദർഭത്തിലുള്ള ആരാധന എൻ്റെ അടുക്കലേക്കുള്ള പലായനം പോലെയാണ്."

[സ്വഹീഹ്] - [മുസ്ലിം ഉദ്ധരിച്ചത്] - [صحيح مسلم - 2948]

വിശദീകരണം

ഫിത്നകളും കുഴപ്പങ്ങളും കൊലപാതകങ്ങളും അധികരിക്കുന്ന, ജനങ്ങളുടെ കാര്യങ്ങൾ ആകെ കൂടിക്കുഴയുന്ന ഘട്ടങ്ങളിൽ ആരാധനകളിൽ മുഴുകാനും അത് മുറുകെ പിടിക്കാനും നബി (ﷺ) കൽപ്പിക്കുന്നു. അതിനുള്ള പ്രതിഫലം നബി (ﷺ) യിലേക്ക് ഹിജ്റ ചെയ്തു വരുന്നതിനുള്ള പ്രതിഫലം പോലെയാണെന്നും അവിടുന്ന് അറിയിക്കുന്നു. കാരണം ജനങ്ങളെല്ലാം ആരാധനകളെ കുറിച്ച് അശ്രദ്ധരാവുകയും, കുഴപ്പങ്ങളിൽ വ്യാപൃതരാവുകയും ചെയ്യുന്ന വേളയിൽ എണ്ണം പറഞ്ഞ ചിലർ മാത്രമേ ആരാധനകൾക്ക് സമയം കണ്ടെത്താൻ ശ്രമിക്കുകയുള്ളൂ.

പരിഭാഷ: ഇംഗ്ലീഷ് ഉർദു സ്‌പെയിൻ ഇന്തോനേഷ്യ ബംഗാളി ഫ്രഞ്ച് തുർക്കി റഷ്യ ബോസ്‌നിയ സിംഹള ഇന്ത്യൻ ചൈനീസ് പേർഷ്യൻ വിയറ്റ്നാമീസ് തഗാലോഗ് കുർദിഷ് ഹൗസാ പോർച്ചുഗീസ് സ്വാഹിലി തമിൾ ആസാമീസ് الأمهرية الهولندية الغوجاراتية
വിവർത്തനം പ്രദർശിപ്പിക്കുക

ഹദീഥിൻ്റെ പാഠങ്ങളിൽ നിന്ന്

  1. ഫിത്‌നയുടെ കാലഘട്ടങ്ങളിൽ അല്ലാഹുവിനുള്ള ഇബാദത്തുകൾ നിർവ്വഹിക്കുന്നതിലും അല്ലാഹുവിലേക്ക് കൂടുതൽ അടുപ്പം നേടുന്നതിലും ശ്രദ്ധ പുലർത്താൻ സാധിക്കണം. കുഴപ്പങ്ങളിൽ നിന്നും മറ്റുമെല്ലാം സംരക്ഷണവും സുരക്ഷയുമേകുന്ന മാർഗങ്ങളിൽ പെട്ടതാണത്.
  2. ഫിത്നകളുടെ കാലത്തും, ജനങ്ങൾ അശ്രദ്ധയിൽ മുഴുകുന്ന വേളകളിലും ഇബാദത്തുകൾ നിർവ്വഹിക്കുന്നതിൻ്റെ ശ്രേഷ്ഠത.
  3. ഫിത്നയുടെയും കുഴപ്പങ്ങളുടെയും അശ്രദ്ധയുടെയും സ്ഥലങ്ങളും സ്ഥാനങ്ങളും അകറ്റി നിർത്താൻ ഓരോ മുസ്‌ലിമും ശ്രദ്ധ വെക്കണം.
കൂടുതൽ