عَنِ النُّعْمَانِ بْنِ بَشِيرٍ رضي الله عنه قَالَ: قَالَ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ:
«مَثَلُ الْمُؤْمِنِينَ فِي تَوَادِّهِمْ وَتَرَاحُمِهِمْ وَتَعَاطُفِهِمْ مَثَلُ الْجَسَدِ، إِذَا اشْتَكَى مِنْهُ عُضْوٌ تَدَاعَى لَهُ سَائِرُ الْجَسَدِ بِالسَّهَرِ وَالْحُمَّى».
[صحيح] - [متفق عليه] - [صحيح مسلم: 2586]
المزيــد ...
നുഅ്മാൻ ബ്നു ബശീർ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു:
"പരസ്പര സ്നേഹത്തിലും, ദയയിലും, കാരുണ്യത്തിലും മുഅ്മിനുകളുടെ ഉപമ ഒരൊറ്റ ശരീരത്തിൻ്റെ ഉപമയാണ്. അതിലെ ഒരു അവയവം രോഗത്താൽ പ്രയാസമനുഭവിക്കുമ്പോൾ മറ്റു അവയവങ്ങൾ അതിനു വേണ്ടി ഉറക്കമൊഴിഞ്ഞും പനിപിടിച്ചും വേദനയിൽ പങ്കുചേരും."
[സ്വഹീഹ്] - [ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്] - [صحيح مسلم - 2586]
മുസ്‌ലിംകൾ പരസ്പരമുള്ള ബന്ധങ്ങളിൽ നിർബന്ധമായും നിലനിർത്തിയിരിക്കേണ്ട കാരുണ്യവും പരസ്പര സഹായവും സഹകരണവും അപരന് വേണ്ടി നന്മ ആഗ്രഹിക്കലും എപ്രകാരമായിരിക്കണമെന്നാണ് നബി -ﷺ- ഈ ഹദീഥിലൂടെ വിവരിക്കുന്നത്. അവരിൽ ഒരാൾക്ക് ഉണ്ടാകുന്ന പ്രയാസം മറ്റുള്ളവർക്ക് കൂടി എപ്രകാരം ബാധിക്കുമെന്നും അവിടുന്ന് ഒരു ഉപമയിലൂടെ പഠിപ്പിക്കുന്നു. ഒരു ഏകശരീരം പോലെയാണ് അവരുടെ അവസ്ഥ; ശരീരത്തിൽ ഏതെങ്കിലുമൊരു അവയവത്തിന് രോഗം ബാധിച്ചാൽ ശരീരം മുഴുവൻ ഉറക്കം നഷ്ടപ്പെടുത്തിയും പനിയിലൂടെയും അതിൽ പങ്കുചേരുന്നത് കാണാം.